ad

Ticker

6/recent/ticker-posts

പണി പൂര്‍ത്തിയാകാത്ത റോഡ് ചെളിക്കുളമായി ; പ്രദേശവാസികൾ പ്രതിഷേധ  യോഗം ചേർന്നു.

തലവടി : പണി പൂര്‍ത്തിയാകാത്ത റോഡിന്റെ  തടസ്സങ്ങൾ നീക്കി റോഡ്  സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധ  യോഗം ചേർന്നു.

 തലവടി ഗ്രാമ പഞ്ചായത്ത് 10-ാം വാർഡിൽ  റീ ബിൽഡ്  കേരള പദ്ധതി  പ്രകാരം നാലാങ്കൽ പടി - കുന്നത്ത് പറമ്പ് റോഡ്  ആണ് ചെളിക്കുളമായി കിടക്കുന്നത്. റോഡിന്റെ നിർമ്മാണം ആരംഭിച്ചത്  മൂന്ന്  വർഷം മുമ്പ് ആണ്.

പ്രതിഷേധ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ സന്തോഷ്,  ഗ്രാമ പഞ്ചായത്ത് അംഗം  അഞ്ചു സന്തോഷ്, ജില്ലാ പഞ്ചായത്ത്  മുൻ അംഗം   ബിനു ഐസക്ക് രാജു,  തലവടി ഗ്രാമ പഞ്ചായത്ത്  മുൻ  വൈസ് പ്രസിഡന്റ്  ജോജി ഏബ്രഹാം, മുൻ അംഗം പ്രിയ അരുൺ , പൊതു പ്രവർത്തകരായ വി. അരുൺകുമാർ,സജി ജോസഫ്,എം. കെ സജി,ഡോ. ജോൺസൺ വി ഇടിക്കുള, പ്രദേശ വാസികളായ വിക്രമന്‍ തുതിക്കാട്ട്,വിശാൽ ജോർജ്ജ് ഫിലിപ്പ്, പി. സി.ചന്ദ്ര മോഹൻ,  ഷിബു  പഴങ്ങേരിൽ,ജോബിൻ പുരയ്ക്കൽ,  സനിത അനിൽ , രാജപ്പൻ നെല്ലുപറമ്പ്,സാം പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നല്കി.




റോഡ് നിർമ്മാണത്തിനിടയിൽ പൈപ്പ് ലൈന്‍  സ്ഥാപിക്കുന്നതിന് കുഴി എടുത്തത് മൂലമാണ് റോഡ് ചെളിക്കുളമായത്.ഏകദേശം രണ്ട് കോടി  രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന  ഈ റോഡിന്റെ  പരിപാലന കാലാവധി അഞ്ച് വർഷമാണ്.

Post a Comment

0 Comments