ആലപ്പുഴ : ഉപഭോക്താക്കളെ പരസ്യം വഴി കബളിപ്പിക്കുന്ന സമീപനം നീതിയല്ലയെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പുതിയ ഡിജിറ്റൽ കാലത്ത് സോഷ്യൽ മീഡിയ വഴിയും പരസ്യങ്ങളിലൂടെ ഉപഭോക്താക്കൾ കബളിപ്പിക്കപെടുന്നു.സാധനങ്ങളുടെ വിൽപ്പന പരസ്യങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും അവകാശങ്ങളും സങ്കീർണത നിറഞ്ഞതാണ്. കൺസ്യൂമേഴ്സ് ഫെഡറേഷൻ പോലെയുള്ള സംഘടനകൾക്ക് ഉപഭോക്താക്കൾക്ക് കുടുതൽ ദിശാബോധം നൽകുന്നതിന് കഴിയും. ഉപഭോക്താക്കളുടെ അവകാശങ്ങളും ആനുകുല്യങ്ങളും നേടിയെടുക്കുവാനുള്ള കൺസ്യൂമേഴ്സ് ഫെഡറേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ വളരെ ശ്ലാഘനീയമാണെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ഉപഭോക്തൃ രത്‌ന അവാർഡുകൾ സാമൂഹ്യ പ്രവർത്തകൻ ആലപ്പുഴ ചന്ദ്രദാസ് കേശവപിള്ള, ജീവകാരുണ്യ പ്രവർത്തകൻ എൻ കൃഷ്ണകുമാർ ഇടുക്കി എന്നിവർക്ക് സമ്മാനിച്ചു. കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സ്വാഗതസംഘം ചെയർമാൻ ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി ജി സുധാകരൻ മുഖ്യാതിഥി ആയിരുന്നു.സക്കറിയ പള്ളിക്കണ്ടി, രാജു പള്ളിപ്പറപിൽ, സക്കറിയാസ് എൻ സേവ്യർ, ജി വിജയകുമാർ കൊല്ലം,എൻ ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ മുല്ലശ്ശേരി, ആർ വി ഇടവന, അഡ്വ പ്രദീപ് കൂട്ടാല , അമ്പലപുഴ ശ്രീകുമാർ, ബി രാജീവ്, അഡ്വ .ദയ, ജോഷി മൂഴിയാങ്കൽ, വറീത് ചിറ്റിലപ്പള്ളി, സന്തോഷ് തുറവൂർ, എം ആർ ബേബി, സുനിൽ ജോർജ് ,ആശ കൃഷ്‌ണാലയം എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ചെയർമാൻ കെ .ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സഖറിയാസ് അദ്ധ്യക്ഷത വഹിച്ചു.ശോശാമ്മ എബ്രഹാം, എം ഇ ഉത്തമ കുറുപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഉപഭോക്തൃ സംരംക്ഷണ നിയമം എന്ന വിഷയത്തിൽ നടന്ന ഉപഭോക്തൃ സെമിനാറിൽ അഡ്വ വിജയകുമാർ കൊല്ലം വിഷയാവതരണം നടത്തി. പി.സി മുരളിധരൻ നായർ,സിജു കുര്യൻ, മുരളി അമ്പലപ്പുഴ, മേരി ക്കുട്ടി പൗലോസ്, കെ.ഡി ത്യാഗരാജൻ, ജെ ഷാജി, ഡോക്‌ടർ സിജു മാത്യൂ, എൻ എസ് മുരളിധരൻ ചേർത്തല, ആരിഫ മുഹമ്മദ്, ആശ എന്നിവർ സംസാരിച്ചു. സസ്ഥോന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന ചെയർമാൻ കെ.ജി വിജയകുമാരൻ നായർ പതാക ഉയർത്തി.
✒️ 🟣 ഡോ. ജോൺസൺ വി ഇടിക്കുള
(മുൻ സംസ്ഥാന സെക്രട്ടറി )

0 Comments