ad

Ticker

6/recent/ticker-posts

വീണ്ടും മുൻകൂർ ജാമ്യാപേക്ഷയുമായി എൽദോസ് കുന്നപ്പിള്ളിൽ

തിരുവനന്തപുരം: വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എം.എൽ.എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്ന് പിന്മാറാൻ വ്യാജരേഖ ചമക്കൽ, മർദ്ദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് എൽദോസിനെതിരെ ഇന്നലെ കേസെടുത്തത്. പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വക്കീലിന്‍റെ ഓഫീസിൽ വെച്ച് കേസിൽ നിന്ന് പിന്മാറാൻ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമായിരുന്നു മൊഴി. നിലവിൽ എൽദോസിനെതിരെ മാത്രമാണ് കേസെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതി ചേർക്കും. പുതിയ കേസിൽ വഞ്ചിയൂർ പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Post a Comment

0 Comments