മലപ്പുറം എടരിക്കോട് ഗ്രാമപഞ്ചായത്തിൽ ആറോളം പാടശേഖരസമിതികൾക്ക് കീഴിലായി 100 ഹെക്ടറോളം കൃഷി ഇറക്കിയതിൽ ഒന്നാംഘട്ട വിളവെടുപ്പ് പുതുപ്പറമ്പ് ദേശം പാടശേഖര സമിതിയുടെ കീഴിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ഇന്ന് വാഴക്കുളം പാടത്ത് വച്ച് നടന്നു. 4 ഹെക്ടർ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണമ്മൽ ജലീൽ സാഹിബ് നിർവഹിച്ചു. ചടങ്ങിൽ എടരിക്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ പുതുപ്പറമ്പിൽ, കർഷകരായ ഷുക്കൂർ കോഴിക്കോടൻ, മുജീബ് കുളങ്ങര, അഷറഫ് കുളങ്ങര, കുഞ്ഞിമുഹമ്മദ് പറാട്ട്, മുഹമ്മദലി കോഴിക്കോടൻ , അസൈനാർ കുളങ്ങര, അഹമ്മദ് കുട്ടി കുറുക്കൻ, നാസർ എടക്കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കൃഷിയാണ് ഒന്നാംഘട്ട വിളവെടുക്കായി നടന്നത്. ഹനീഫ ചക്കിങ്ങൽ, നാസർ പറമ്പൻ, നിസാമുദ്ദീൻ കെ സംബന്ധി ച്ചു.
0 Comments