പെരിന്തൽമണ്ണ സഫാ ഗ്രൂപ്പ് ഓഫ് കമ്പനീസ് വർഷംതോറും നടത്തിവരാറുള്ള എംപ്ലോയീ റീക്രീഷൻ ആക്ടിവിറ്റി സഫാ പ്രീമിയർ ലീഗ് 2023 - ഗ്രീൻസ് സ്റ്റേഡിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ MLA ശ്രീ. നജീബ് കാന്തപുരം ഉത്‌ഘാടനം ചെയ്തു.സഫാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശ്രീ കെ.ടി.എം.എ സലാം അധ്യക്ഷത വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ സീനിയർ അംഗം ശ്രീ എസ്. ഹരിദാസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീ സലീം രാമനാട്ടുകര, ജനറൽ സെക്രട്ടറി ശ്രീ അക്രം, എന്നിവർ ആശംസകൾ നേർന്നു . സഫാ ഗ്രൂപ്പ് ഡി ജി എം അബ്ദുൽ മജീദ് കെ ടി സ്വാഗതവും, പബ്ലിക് റിലേഷൻസ് മാനേജർ, മുഹമ്മദ് ഹസ്സൻ നന്ദിയും പറഞ്ഞു. സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ ശ്രീ കെ ടി ഹംസ, കെ ടി ഉസ്മാൻ, കെ ടി അബ്ദുൽ കരീം,കെ ടി അബ്ദുൽ നാസർ, കെ ടി മുഹമ്മദ് ഹനീഫ, റീറ്റൈൽ മാനേജർ അഖിൽ ഡി കെ, മാർക്കറ്റിംഗ് മാനേജർ വി ടി വി വിവേക് തുടങ്ങിയവർ സംസാരിച്ചു.
0 Comments