ad

Ticker

6/recent/ticker-posts

എൻ.എസ്.എസ് വളന്റിയേഴ്‌സ് ലഹരി വിരുദ്ധ തെരുവ് നാടകം അവതരിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ സമാപനം "ലഹരിയില്ലാ തെരുവ്" മലപ്പുറം കുന്നുമ്മലിൽ വെച്ച്‌ നടന്ന 
പരിപാടിയിൽ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് തെരുവ് നാടകം അവതരിപ്പിച്ചു. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്ന തെരുവ് നാടകം കഴിഞ്ഞ എൻ.എസ്.എസ് ക്യാമ്പിൽ വെച്ചതാണ് വളന്റിയേഴ്‌സ് രൂപപ്പെടുത്തിയെടുത്തത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: എം.പി ഷാഹുൽ ഹമീദ്, എൻ.എസ്.എസ് യുണിറ്റ് ലീഡർമാരായ അനഘ കെ.ടി, മുഹമ്മദ് സഫ്‌വാൻ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് വളന്റിയർമാരായ തൻസിഫ്, യാസീൻ, മുഫീദ, റിദ മേച്ചേരി, അഭിഷേക് എം, ശ്രീജിത്ത്, ഗോപിക, അഞ്ജിമ എന്നിവർ തെരുവ് നാടക അവതരണത്തിൽ പങ്കെടുത്തു.

Post a Comment

0 Comments