ad

Ticker

6/recent/ticker-posts

മാറാക്കര പഞ്ചായത്തിന്റെ കീഴിൽ തൊഴിൽ കരുത്ത് സംഗമം നടത്തി.നൂറ് ദിനം തൊഴിൽ പൂർത്തീകരിച്ച നാനൂറോളം തൊഴിലാളികളെ ആദരിച്ചു..

മാറാക്കര പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ തൊഴിൽ കരുത്ത് എന്ന പേരിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമം നടന്നു.. നൂറ് ദിവസം തൊഴിൽ പൂർത്തീകരിച്ച നാനൂറിലധികം തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു...തൊഴിലുറപ്പ് തൊഴിൽ മേഖലയിൽ മികവ് തെളിയിച്ച 15 ലധികം തൊഴിലാളികൾക്ക് പ്രത്യേക അവാർഡുകൾ നൽകി.. പിന്നീട് തൊഴിലാളികൾ അവതരിപ്പിച്ച വിവിധ തരം കലാ പരിപാടികൾ നടന്നു... നിറഞ്ഞ മനസ്സോടെയാണ് ഓരോ തൊഴിലാളിയും പരിപാടിയിൽ പങ്കെടുത്തത്..ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരമാണ് ഇതെന്ന് പല തൊഴിലാളികളും അഭിപ്രായപ്പെട്ടു.. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബഷീർ രണ്ടത്താണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.. മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻചാർജ് ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു.. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ പി കുഞ്ഞിമുഹമ്മദ്‌, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടിപി സജ്‌ന ടീച്ചർ, എപി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, വി മധുസൂദനൻ, പഞ്ചായത്ത്‌ മെമ്പർമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.. പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റ് മാറാക്കരയുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് പുതപ്പുകൾ സമ്മാനിച്ചു..

Post a Comment

0 Comments