ad

Ticker

6/recent/ticker-posts

മെറീനയുടെ മരണം തലവടി -  റാന്നി ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തി; സംസ്ക്കാരം വെള്ളിയാഴ്ച

തലവടി :കെഎസ്ആർടിസി ബസ് കയറി മരണമടഞ്ഞ തലവടി ആനപ്രമ്പാൽ തെക്ക് യു.പി.സ്കൂളിന് സമീപം  കണിച്ചേരി ചിറ മെറീന ഷാനോ (27)യുടെ സംസ്ക്കാരം ഡിസംബർ 12ന് വെള്ളിയാഴ്ച നടക്കും.റാന്നി അലിമുക്ക് മുക്കടമണ്ണിൽ കുടുംബ വീട്ടിൽ രാവിലെ 8 മണി മുതൽ  11മണി വരെ മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. 

തുടർന്ന് മൃതദേഹം വിലാപ യാത്രയായി ഭർത്താവ് തലവടി ആനപ്രമ്പാൽ തെക്ക് കണിച്ചേരിചിറ ഷാനോ കെ ശാന്തപ്പന്റെ  വസതിയിൽ എത്തിച്ച് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2.30ന്  തലവടി വെള്ളക്കിണർ ഐപിസി ഫിലഡൽഫിയ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.




ബുധനാഴ്ച രാത്രി 8 മണിയോടുകൂടി അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കേളമംഗലത്ത് വച്ച് നടന്ന അപകടത്തിലാണ് മെറീന മരണപ്പെട്ടത്.കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ മെറീനയുടെ മുകളിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചത്. എറണാകുളം മാതാ . അമ്യതാനന്ദമയി ആശുപതിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ലക്ചററായിരുന്നു മെറീന. ഡ്യൂട്ടി കഴിഞ്ഞ് ട്രെയിനിൽ  അമ്പലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ  എത്തിയ മെറീനയെ ഭർത്താവ് ഷാനോ കെ ശാന്തൻ ബൈക്കിലെത്തി വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷാനോ കെ ശാന്തപ്പൻ ചികിത്സയിലാണ്.  
എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി  മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.


✒️ ഡോ. ജോൺസൺ വി ഇടിക്കുള 

Post a Comment

0 Comments