ad

Ticker

6/recent/ticker-posts

പഠന നിലവാരം ഉയർത്താൻ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കും



മലപ്പുറം: പഠന വൈകല്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും  അത്തരം കുട്ടികൾക്ക് വേണ്ടി  പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കാനും കേരളാ സാംസ്കാരിക സംഘം (കെ.എസ്.എസ്) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. 

     പഠന വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്ന് വേണ്ടി സമഗ്രവും ശാസ്ത്രീയവുമായി തയ്യാറാക്കിയ ഈ പരിശീലന പരിപാടിക്ക് പ്രഗൽഭ പരിശീലകൻമാരും മന:ശാസ്ത്രജ്ഞരും  നേതൃത്വം നൽകും. വിവിധ സ്കൂളുകളിൽ വെച്ച് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുക. 

               പ്രസിഡണ്ട് ഹരിപ്പാട് സി.എൻ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി വെട്ടിച്ചിറ മൊയ്തു പദ്ധതി നയരേഖ അവതരിപ്പിച്ചു. ഫാ: വി.ടി ആന്ത്രയോസ്, ഷമീജ് കാളിക്കാവ്, മുസ്തഫ നീലിയാട്ട്, പി.എം ജഷാൻ, നസീഫ് കൊടുവള്ളി,കെ.സി മജീദ് , ഇഖ്ബാൽ പള്ളിയാലി, സുഹൈൽ നിലമ്പൂർ, ജി. ഗണപതി ഗോപിനാഥ് , മനോജ് മരുതംകുഴി, ഷിബു ചാലക്കുടി, എം. വിപിൻദാസ് , എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments