ad

Ticker

6/recent/ticker-posts

മാറാക്കര പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്‌ ആയി കോൺഗ്രസ്സിലെ സജിത നന്നേങ്ങാടൻ തെരഞ്ഞെടുക്കപ്പെട്ടു.. എതിരില്ലാതെയാണ് പുതിയ പ്രസിഡന്റ്‌ സ്ഥാനം യു ഡി എഫിന് ലഭിച്ചത്

മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്‌ ആയി ശ്രീമതി സജിത ടീച്ചർ നന്നെങ്ങാടൻ  ചുമതലയേറ്റു.. പഞ്ചായത്ത്‌ ഭരണ സമിതി യോഗ ഹാളിൽ വെച്ച് നടന്ന വോട്ടെടുപ്പ് യോഗത്തിൽ യു ഡി എഫ് എൽ ഡി എഫ് മെമ്പർമാർ ഹാജർ ആയെങ്കിലും പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഒരു നോമിനേഷൻ മാത്രമാണ് ഉണ്ടായിരുന്നത്.. എൽ ഡി എഫ് മെമ്പർമാർ തിരഞ്ഞെടുപ്പിന് എത്തിയെങ്കിലും പ്രസിഡന്റ്‌ സ്ഥാനാർഥിയെ മത്സരിപ്പിച്ചില്ല.. പതിനാറാം വാർഡ് മെമ്പർ ഒപി കുഞ്ഞി മുഹമ്മദ്‌ സജിത നന്നേങ്ങാടനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് നാമ നിർദേശം ചെയ്തു.. എട്ടാം വാർഡ് മെമ്പർ ഉമറലി കരേക്കാട് നാമ നിർദേശത്തെ പിന്തുണച്ചു.. മറ്റ് സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ സജിത ടീച്ചർ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു..മുന്നണി ധാരണ അനുസരിച്ച് നിലവിലെ വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട് രാജി സമർപ്പിച്ചു.. ഇനി വൈസ് പ്രസിഡന്റ്‌ സ്ഥാനം മുസ്‌ലിം ലീഗിന് ലഭിക്കും.. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്‌ കുമാർ ആയിരുന്നു വരണാധികാരി.. അദ്ദേഹം പുതിയ പ്രസിഡന്റിന് സത്യ വാചകം ചൊല്ലി കൊടുത്തു.. തുടർന്ന് മെമ്പർമാരും നേതാക്കളും ആശംസകൾ അറിയിച്ചു..യു ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്‌ പരിസരത്ത് അഭിവാദ്യ പ്രകടനം നടത്തി..

Post a Comment

0 Comments