മലപ്പുറം കോട്ടക്കൽ ചെട്ടിയാൻ കിണർ ഗവ: ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ തെന്നല ബ്ലൂംസ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. , അശരണരും ഭിന്നശേഷിക്കാരുമായ നിരവധി വിദ്യാർത്ഥികളാണ് ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്രയുടെ നേതൃത്വത്തിലുള്ള ബ്ലൂസ് സ്പെഷ്യൽ സ്കൂളിൽ പഠിക്കന്നത്.
വിദ്യാർത്ഥികൾക്കൊപ്പം ആടിയും പാടിയും ജൂനിയർ റെഡ്ക്രോസ് കാഡറ്റുകൾ നന്മയുടെ പൂക്കൾ വിതറി. ഇന്നത്തെ ഉച്ചഭക്ഷണം ജൂനിയർ റെഡ് ക്രോസ് നൽകി,പി. ടി എ പ്രസിഡൻ്റ് എം.സി മാലിക് ,ജൂനിയർ റെഡ്ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് സുരേഷ് ബാബു, പാറയിൽ ഷെരീഫ് വിദ്യാർത്ഥി പ്രതിനിധികളായ സൻഹ റിയാന, ജസ്മിയ പർവീൻ , സിമാന, ആദിത്യൻ ലാലു ,അഭിഷേക്, സജിലാന തസ്‌നി ,റഹ്മത്തുന്നീസ എന്നിവർ സംബന്ധിച്ചു.
0 Comments