ലയൺസ് ക്ലബ്ബിന്റേയും വെസ്റ്റ് പോലീസിന്റേയും എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിന്റേയും സംയുക്ത സംരംഭത്തിൽ ട്രാഫിക്ക് ബോധവൽക്കരണ പരിപാടി നടന്നു. വെസ്റ്റ് എസ്. ഐ ശ്രീ ജീസ് മാത്യൂസ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീ സന്തോഷ് ടി വി അദ്ധ്യക്ഷത വഹിച്ചു. സെന്റ് അലോഷ്യസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജെന്നി വർഗ്ഗീസ് സ്വാഗതം ആശംസിക്കുകയും ലയൺ സ്ക്ലബിനു വേണ്ടി ശ്രീ റോയ് എം.കെ, അഡ്വക്കേറ്റ് ശ്രീ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചപ്പോൾ , എസ്. പി.സി പ്രോഗ്രാം സി.പി. ഒ ശ്രീ ജോസ്മാർട്ടിൻ നന്ദി പറയുകയുണ്ടായി. അധ്യാപകരായ ശ്രീമതി ജാസ്മിൻ ആന്റോ , എബനസ്സർ ജോസ് , ആന്റിന ഐനിക്കൽ , ആനി കെ.എൽ, ശ്രീമതി അഞ്ജു, ജിൽ ജോ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി
0 Comments