ad

Ticker

6/recent/ticker-posts

വെള്ളി മെഡൽ നേടിയ ടിൻ്റു ദിലീപ് സ്വർണ്ണ മെഡലിലും മുത്തമിട്ട് അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇടം പിടിച്ചു.

എടത്വ:ദേശിയ അത് -ലറ്റ് മീറ്റിൽ  ജാവ് -ലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ ടിൻറു ദിലീപ് സ്വർണ്ണ മെഡലിലും മുത്തമിട്ട് അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇടം പിടിച്ചു.

ഫെബ്രുവരി 10 മുതൽ 12 വരെ പശ്ചിമ ബംഗാളിൽ    ബംഗാൾ മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ  മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്‌ വേണ്ടി വനിതകളുടെ 35പ്ലസ് വിഭാഗത്തിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയ ടിന്റു ദിലീപ് 
മാർച്ച്‌ 27 -30 വരെ ബാംഗ്ലൂർ ശ്രീകണ്ടീരവ സ്റ്റേഡിയത്തിൽ വെച്ചു കർണാടക മാസ്റ്റേഴ്സ് അത്‌ലറ്റിക് അസോസിയേഷനും വെറ്ററൻസ് അതിലേറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച 42-മത് ദേശീയ മാസ്റ്റേഴ്സ്  അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ 35 പ്ലസ് വിഭാഗത്തിൽ കേരളത്തിന്‌ വേണ്ടി ജാവലിൻ ത്രോയിൽ ഗോൾഡ് മെഡലും ഡിസ്‌കസ് ത്രോയിൽ സിൽവർ മെഡലും , ഷോട്പുട്ടിൽ ബ്രോൺസ് മെഡലും നേടി ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യക്കു വേണ്ടി മത്സരിക്കുവാൻ അർഹത നേടി.

ടിൻറു ദിലീപ് വെള്ളി മെഡൽ നേടിയ വാർത്ത മാധ്യമങ്ങളിൽ വന്നതിനെ ഏറ്റവും ആദ്യം എടത്വയിൽ  സ്വീകരണം നല്കിയത് എടത്വ വികസന സമിതിയാണ്.ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ കുട്ടനാട്  എം.എൽ.എ തോമസ് കെ.തോമസ് വാടക വീട്ടിൽ കഴിയുന്ന  ടിൻറുവിന് ഭവനം നിർമ്മിക്കുവാൻ സഹായം വാഗ്ദാനം ചെയ്തിരുന്നു.അഭി. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പനയനൂർകാവ് ദേവിക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന, ഫാദർ വില്യംസ് ചിറയത്ത്, ഫാദർ ഫിലിപ്പ് വൈകത്തു ക്കാരൻ, ഫാദർ മാർട്ടിൻ തൈപറമ്പിൽ, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള,  ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ  
നിരവധി പേർ ടിൻറുവിനെ അഭിനന്ദിച്ചിരുന്നു. സ്വർണ്ണ മെഡൽ നേടിയ ടിൻ്റു ദിലീപ് പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ വസതിയിലെത്തി പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി അറിയിച്ചു.
 
ഹൈസ്കൂൾ തലം മുതൽ കോഴിക്കോട് ജില്ല അമേച്വർ  അത്‌ലറ്റിക് ടീം അംഗം ആയിരുന്നു.  തയ്യൽ ജോലിക്കിടയിൽ ഉള്ള കുറഞ്ഞ സമയത്തെ പരിശീലനം കൊണ്ട്  മാത്രം ആണ്  ഈ മത്സരങ്ങളിൽ പങ്കെടുത്തത്.2020 മുതൽ കേരള ഫയർ ഫോഴ്സിലെ സന്നദ്ധ സേന ആയ കേരള സിവിൽ ഡിഫെൻസ് തകഴി നിലയം പോസ്റ്റ്‌ വാർഡൻ ആണ്  ടിന്റു ദിലീപ്. ദിലീപ് വർഗ്ഗീസ് ആണ് ഭർത്താവ്.

Post a Comment

0 Comments