ad

Ticker

6/recent/ticker-posts

സെറ്റും മുണ്ടുമുടുത്ത് ഒരു ഓസ്‌ട്രേലിയൻ സുന്ദരി - ജാസ്മിൻ

മലയാളികളിൽ കൂടുതൽ പേരും നമ്മുടെ പരമ്പരാഗത വേഷഭൂഷാദികളെ തള്ളിക്കളഞ്ഞുകൊണ്ട് ആധുനിക ഫാഷൻ വസ്ത്രധാരണ രീതിയിലേക്ക്  മാറിയിരിക്കുന്നു. ഓണം, വിഷു അല്ലെങ്കിൽ വിവാഹം പോലെ ചുരുക്കം ചടങ്ങുകളിൽ മാത്രം അണിയുന്ന വേഷം ആയി മാറിയിരിക്കുന്നു സെറ്റും മുണ്ടും, നേരിയത് സാരി പോലെ ഉള്ള വസ്ത്രങ്ങൾ. 

അതെ സമയം വ്യത്യസ്തമായ ഒരു അനുഭവം ഓസ്ട്രേലിയയിൽ വെച്ചു എനിക്ക് ഉണ്ടായി. ജോലി സംബന്ധമായ കാരണങ്ങളാൽ കേരളം വിട്ടു ഓസ്ട്രേലിയക്കു ചേക്കേറിയ ആളാണ്‌ ഫോട്ടോഗ്രാഫർ കൂടി ആയ ഞാൻ. ഏകദേശം ഒരു വർഷം മുന്നേ ഒരു മോഡൽ ഫോട്ടോഷൂട്ട് നടക്കുമ്പോൾ സാമ്പിൾ ഫോട്ടോസ് കാണിക്കുന്നതിനു ഇടയിൽ പഴശ്ശിരാജ സിനിമയിലെ കനിഹയുടെ ഒരു ഫോട്ടോ ജാസ്മിൻ പിറ്റാവേ(Jazmin Pitaway) എന്ന ഓസ്ട്രേലിയൻ
മോഡൽ കാണുക ഉണ്ടായി. അതേ വേഷം ഇവിടെ ലഭിക്കുമോ എന്ന ചോദ്യത്തിൽ നിന്നും ആണ് ഇങ്ങനെ ഒരു ഫോട്ടോഷൂട്ട്‌ ഉണ്ടായത്.
 ഇത്തവണ വെക്കേഷന് കേരളത്തിൽ വന്നുമടങ്ങുമ്പോൾ ഈ ഷൂട്ടിനു വേണ്ടുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ഞാൻ വാങ്ങി വരിക ഉണ്ടായി. ഈ വേഷഭൂഷാദികൾ അണിഞ്ഞു തന്നെ തന്നെ കണ്ണാടിയിൽ കണ്ട ജാസ്മിൻ ആവേശഭരിത ആകുകയും അപ്പോൾ തന്നെ സ്വന്തം മൊബൈലിൽ ചിത്രം എടുത്തു അമ്മക്ക് അയക്കുകയും ചെയ്തു. കൂടാതെ ഷൂട്ടിന് ഇടയിൽ നമ്മുടെ വസ്ത്ര ധാരണ രീതികളെ പറ്റി വളരെ താല്പര്യപൂർവം അന്വേഷിക്കുകയും ഉണ്ടായി. 

Post a Comment

0 Comments