കോട്ടക്കൽ : നവീകരിച്ച കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ഓഫീസ് ഉത്ഘാടനവും പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്നവർക്കുള്ള യാത്രയയപ്പും പഠന ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. രാജ്യം മതേതര കക്ഷികളുടെ കൈകളിലേക്ക് തിരികെ വരുന്നതിന്റെ സൂചനയാണ് കർണാടക തെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ, രാജ്യനന്മക്ക് എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു. നാടിന്റെ സുസ്ഥിരമായ നന്മക്കും മുസ്‌ലിം ലീഗ് പാർട്ടിയുടെ അഭിമാനകരമായ നിലനിൽപ്പിനും വേണ്ടി ഹജ്ജാജികൾ പ്രതേകമായി പ്രാർത്ഥിക്കണമെന്നും തങ്ങൾ ഓർമപ്പെടുത്തി. ഡോക്ടർ ഹാരിസ് ഹുദവി കുറ്റിപ്പുറം ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി.ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, സിദ്ധീഖ് പരപ്പാര, പാറോളി മൂസക്കുട്ടി ഹാജി,പരവക്കൽ ഉസ്മാൻ കുട്ടി, കെ കെ നാസർ,സാജിദ് മങ്ങാട്ടിൽ, യു എ ഷബീർ, മേലേതിൽ അഹമ്മദ് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, കെ ഫൈസൽ മുനീർ, കാലൊടി മൂസ ഹാജി, കെ അബു കൂരിയാട്, എ നൗഷാദ് ബാബു, കെ വി ജഹ്ഫർ കുഞ്ഞു, ബുഷ്‌റ ഷബീർ, ടി വി സുലൈഖാബി,കെഎം ഖലീൽ, നാസർ തയ്യിൽ, സി കെ റസാക്ക്, മുനവ്വർ, ഫൈസൽ,എന്നിവർ സംസാരിച്ചു
0 Comments