ad

Ticker

6/recent/ticker-posts

തലവടി പുതുപുരയ്ക്കൽ ഡേവിഡിന്റെ 51-ാം ചരമ ദിനത്തിൽ സാംക്കുട്ടിയും യാത്രയായി ; സംസ്കാരം ഇന്ന് .

എടത്വ:തലവടി ഗ്രാമ പഞ്ചായത്ത് 13-ാം വാർഡിൽ കുന്തിരിക്കൽ പുതുപുരയ്ക്കൽ ഡേവിഡ് കുരുവിള (അച്ചൻകുഞ്ഞ് – 60) മരണപ്പെട്ടത് ഒക്ടോബർ 22ന് ആണ്.ആനപ്രമ്പാൽ തെക്ക് ചെത്തിപുരയ്ക്കൽ ഗവ. എൽ പി സ്കൂളിന് സമീപം ചാലിയാടി പാടശേഖരത്തിന് നടുവിലാണ് പതിറ്റാണ്ടുകളായി പുതുപുരയ്ക്കൽ ഡേവിഡും കുടുംബവും താമസിച്ചിരുന്നത്. ഡേവിഡിന്റെ മരണത്തിന്റെ 51-ാം ദിനം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പി.ബി വർഗ്ഗീസും (സാംകുട്ടി - 57) പ്രത്യാശയുടെ തീരത്തേക്ക് യാത്രയായി. ശാരിരികമായി ക്ഷീണിതനായിരുന്ന സാംകുട്ടിയെ പിതൃ സഹോദര പുത്രന്റെ വിയോഗം മാനസികമായി തളർത്തിയിരുന്നു. പി.ബി വർഗ്ഗീസിന്റെ ( സാംകുട്ടി - 57)മൃതദേഹം ഇന്ന് രാവിലെ 8ന് ഭവനത്തിലെത്തിച്ച് സംസ്ക്കാരം ശുശ്രൂഷകള്‍ക്ക് ശേഷം 2ന് മങ്കോട്ടച്ചിറ മുണ്ടുതോട് ബദേൽ ശാരോൻ സഭാ സെമിത്തേരിയിൽ നടത്തി. 

ആദരാഞ്ജലികൾ. ⚫✒️ ഡോ. ജോൺസൺ വി ഇടിക്കുള

Post a Comment

0 Comments