ad

Ticker

6/recent/ticker-posts

ആടിയും പാടിയും ചിരിച്ചും രസിച്ചും ചിരികിലുക്കവുമായി കുരുന്നുകൾ ചൊവ്വാഴ്ച അങ്കണവാടികളിൽ എത്തി


തിരൂർ : അക്ഷരമുറ്റത്തേക്ക് പിച്ചവെക്കാൻ കുരുന്നുകളെത്തി  തിരൂർ നഗരസഭ രണ്ടാം വാർഡിൽ  താഴെപാലം  34 നമ്പർ  അംഗൻവാടിയിലും   അതിവിപൂലമായ രീതിയിലാണ്  പ്രവേശനോത്സവം സംഘടിപ്പിച്ചത്  അങ്കണവാടിയും പരിസരവും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. വാർഡ് കൗൺസിലർ റംലമുസ്തഫ പ്രവേശനോത്സവം  ഉദ്ഘാടനം നിർവഹിച്ചു.
പിരിഞ്ഞ് പോയ കുട്ടികൾക്കും പുതിയതായി പ്രേവേശിച്ച കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. പ്രവേശനദിവസം തണ്ണിമത്തൻ,  ലഡു, ചക്കപ്പഴം, മാങ്ങ എന്നിവ നൽകിയാണ് കുട്ടികളെ വരവേറ്റത്  അംഗൻവാടി ടീച്ചർ  വെൽഫെയർ കമ്മറ്റി അംഗങ്ങൾ  നാട്ടുകാർ  അമ്മമാർ തുടങ്ങി നിരവധി പേർ  പ്രവേശനോത്സവത്തിൽ   പങ്കാളികളായി  ഡൌൺബ്രിഡ്ജ്  ക്ലബ്ബും മയൂരി ഇലക്ട്രോണിക്സ് &ഹോം അപ്ലയൻസസും  സ്പോൺസർ ചെയ്‌ത സമ്മാനപ്പൊതികൾ കുട്ടികൾക്ക്  കൈമാറി. അമ്മമാർ തയ്യാറാക്കിയ  മധുരപലഹാരങ്ങളും   ചടങ്ങിൽ വിതരണവും ചെയ്തു 

Post a Comment

0 Comments