വളാഞ്ചേരി നഗരസഭ 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിലുള്ള കുട്ടികൾക്കായി അഞ്ചു വർഷക്കാലം നീണ്ടു നിൽക്കുന്ന പുട്ബോൾ പരിശീലന അക്കാദമിയുടെ രണ്ടാം ഘട്ട ട്രയൽസ് ആരംഭിച്ചു. 2011, 12, 13 വർഷങ്ങളിൽ ജനിച്ച ആൺക്കുട്ടികളെയാണ് പരിശീലനത്തിന് തെരെഞ്ഞെടുക്കുന്നത്. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വെച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ 170 ൽ പരം കുട്ടികൾ പങ്കെടുത്തു.നിലവിൽ 2022-23 വാർഷിക പദ്ധതിയിൽ 60 കുട്ടികളെ ഫുട്ബോൾ പരിശീലനത്തിന് തെരെഞ്ഞെടുത്തു അക്കാദമി നടന്നു വരുന്നുണ്ട് .ഇന്ന് നടന്ന ട്രയൽസിൽ നിന്നും മികച്ച കുട്ടികളെ തെരഞ്ഞെടുത്ത് അവർക്ക് ആഴ്ചയിൽ 3 ദിവസം പരിശീലനം നൽകും . രണ്ടാം ഘട്ട ട്രയൽസിന്റെ ഔപചാരിക തുടക്കം വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി നിർവഹിച്ചു. കൗൺസിലർ ഈസ നമ്പ്രത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശിഹാബ് പാറക്കൽ, നൂർജഹാൻ.എൻ, തസ്ലീമ നദീർ, ഉണ്ണികൃഷ്ണൻ കെ.വി, സാജിത ടീച്ചർ എന്നിവർ സംസാരിച്ചു. കോച്ച് സുബ്രമണ്യന്റെ നേതൃത്തത്തിൽ ട്രയൽസ് നടന്നു.
0 Comments