എടത്വാ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആൻ്റപ്പൻ അമ്പിയായം അനുസ്മരണം വിവിധ പരിപാടികളോടെ നടന്നു. രാവിലെ 9.30ന് കബറിടത്തിൽ സുഹൃത്തുക്കൾ പുഷ്പാർച്ചന നടത്തി.തുടർന്ന് 10 മണിക്ക് 'മഴമിത്ര ' ത്തിൽ നടന്ന ഹരിത മിത്ര സംഗമം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് മുഖ്യ സന്ദേശം നല്കി.
ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ദർശനം ഇളം തലമുറയിലേക്ക് പകർന്നു നല്കുന്നതിന് ലക്ഷ്യമിട്ട് 10.30ന് സെൻ്റ് മേരീസ് എൽ.പി. സ്കൂളിലെ മരചുവട്ടിൽ ചേർന്ന പരിസ്ഥിതി സൗഹാർദ്ധ അനുസ്മരണ സമ്മേളനം എടത്വ സെൻ്റ് ജോർജ് ഫെറോനാ ചർച്ച് വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. പനയനനൂർ കാവ് ദേവിക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന മുഖ്യ സന്ദേശം നല്കി. പരിസ്ഥിതി പ്രവർത്തകൻ സന്ദീപ് കോഴിക്കോട് പരിസ്ഥിതി സംരംക്ഷണ ബോധവത്ക്കണ സന്ദേശം നല്കി. വൃക്ഷമിത്ര അവാർഡ് ജേതാവും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ വൈസ് പ്രസിഡൻറുമായ ജി.രാധാകൃഷ്ണനെ അനുമോദിച്ചു.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹരിത കർമ്മ സേവകരും, സുഹൃത്തുക്കളും എത്തിച്ചേർന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി,ആൻ്റപ്പൻ ഫൗണ്ടേഷൻ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് ,ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ജനറൽ കോർഡിനേറ്റർ എൻ.ജെ. സജീവ്, അജികുമാർ കലവറശ്ശേരിൽ, അനിൽ ജോർജ് അമ്പിയായം, ജേക്കബ് സെബാസ്റ്റ്യൻ , സോണിയ അമ്പിയായം, ബോയിച്ചൻ കൈതവന പറമ്പിൽ, ഹെഡ്മിസ്ട്രസ് ജെസി പി.ജോൺ,ബാലകൃഷ്ണൻ പുതുവലിൽ, അജികുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.
10-ാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മരണ നിലനിർത്തുന്നതിനുള്ള വ്യക്ഷതൈ വിവിധ ഇടങ്ങളിൽ സ്കൂൾ ഗ്രൗണ്ടിൽ നട്ടു.മികച്ച രീതിയിൽ പരിപാലിക്കുന്ന വിദ്യാർത്ഥികൾക്ക് പുരസ്ക്കാരം ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ നല്കുമെന്ന് ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.
0 Comments