ad

Ticker

6/recent/ticker-posts

ജില്ലയില്‍ വായനാ പക്ഷാചരണത്തിന് തുടക്കം - തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ആദരം - പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ലൈബ്രറി നാടിന് സമര്‍പ്പിച്ചു


ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. തുല്യതാ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ടി.വി ഇബ്രാഹിം എല്‍.എല്‍.എ ആദരിച്ചു. പൂക്കേട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ഗ്രന്ഥശാല എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജനകീയ പുസ്തക ശേഖരണ പരിപാടിയിലേക്കുള്ള ആദ്യ പുസ്തകം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.വി.എ മനാഫ് ഏറ്റുവാങ്ങി. പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷനായി. 

വായന ഇല്ലാതാവുന്നു എന്ന ആശങ്ക സമൂഹം പങ്കുവെക്കുപ്പോഴും പുതു തലമുറയില്‍ ഏറിയ പങ്കും ഡിജിറ്റല്‍ വായനയുടെ ഭാഗമായി മാറിയവരാണെന്നും ചരിത്രത്തെ എത്രയൊക്കെ മാറ്റിയെഴുതാന്‍ ശ്രമിച്ചാലും ആഴത്തിലുള്ള വായനയിലൂടെ ചരിത്രം ചരിത്രമായി തന്നെ നിലനില്‍ക്കുമെന്നും 
പുതിയ സമൂഹം അവയെ അന്വേഷിച്ച് കണ്ടെത്തുമെന്നും എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടു. പി. ഉബൈദുള്ള എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും പൂക്കോട്ടൂര്‍ യുദ്ധ സ്മാരക ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സാക്ഷരതാ മിഷന്റെ കീഴില്‍ തുല്യതാ പരീക്ഷയെഴുതി എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പഠിതാക്കളെ ടി.വി ഇബ്രാഹിം എം എല്‍ എ ഉപഹാരം നല്‍കി ആദരിച്ചു. പത്താം തരം പരീക്ഷയെഴുതിയവരില്‍ ഒരാള്‍ക്കും പ്ലസ് ടു പരീക്ഷയില്‍ 15 പേര്‍ക്കുമാണ് ജില്ലയില്‍ നിന്നും ഫുള്‍ എ  പ്ലസ് ലഭിച്ചത്. ഇതോടൊപ്പം  തുല്യതാ പഠിതാക്കള്‍ക്കായി നടത്തിയ പുസ്തക അവലോകന  മത്സരത്തില്‍ വിജയികളായവര്‍ക്ക് പി. ഉബൈദുള്ള എം.എല്‍.എയും ഉപഹാരം നല്‍കി. 

ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഗ്രാമപഞ്ചായത്ത് എന്നിവയുടെ കൂടി സഹകരണത്തോടെ നടന്ന ചടങ്ങില്‍ വിനോദ് ഓലശ്ശേരി വായനാദിന സന്ദേശം നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ്, അസി. കോര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി സല്‍മാ ബീവി, അബ്ദുറഹ്‌മാന്‍ വയങ്കര തുടങ്ങിയവര്‍ സംസാരിച്ചു. പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഖമറുന്നീസ, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എം.ടി അലി, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ സയ്യിദ് അക്ബര്‍ തങ്ങള്‍, കെ. മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, ഇ. പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ടി നൗഷാദ്, മന്‍സൂര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments