ad

Ticker

6/recent/ticker-posts

ബിനു ഐസക്ക് രാജുവിനെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയായി തെരഞ്ഞെടുത്തു


ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയായി ബിനു ഐസക്ക് രാജുവിനെ തിരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണ പ്രകാരം സിപിഐയിലെ എ. ശോഭ രാജിവച്ച ഒഴിവിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നുള്ള ബിനു ഐസക്ക് രാജുവിനു ഇപ്പോള്‍ അധ്യക്ഷ സ്ഥാനം ലഭിച്ചത്.       
     2015 മുതല്‍ തുടര്‍ച്ചയായി രണ്ടു തവണ ചമ്പക്കുളം ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്. 2010-15 കാലയളവില്‍ എടത്വ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് അംഗവും പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷയുമായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ ജില്ലാ ആസൂത്രണ സമിതി അംഗമാണ്. തലവടി ടിഎംടി ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ബിനു ഐസക്ക് രാജു 2022 ലാണ് ജോലിയില്‍ നിന്നും വിരമിച്ചത്. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.
      എടത്വ വികസന സമിതി വൈസ് പ്രസിഡൻ്റും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറിയുമായ  അഡ്വ. ഐസക്ക് രാജുവാണ്  ഭര്‍ത്താവ്.റെനു (മെക്കാനിക്കല്‍ എഞ്ചിനിയര്‍ കാനഡ), ജിബു (സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ ബാംഗ്ലൂര്‍) എന്നിവരാണ് മക്കള്‍.

Post a Comment

0 Comments