വർഗ്ഗീയ കലാപങ്ങൾ കൊണ്ടും ഭിന്നിപ്പിച്ച് ഭരിക്കുന്ന അധികാര വർഗ്ഗത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങൾ കൊണ്ടും രാജ്യം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് മഹാത്മജി പകർന്ന് നൽകിയ ഊർജ്ജം കെടാതെ സൂക്ഷിക്കുന്ന നമ്മൾ മറ്റൊരു ജനാധിപത്യ വിപ്ലവത്തിന് ഒരുങ്ങേണ്ടതാണ്. വർഗീയ വിധ്വംസക ദേശവിരുദ്ധ ശക്തികളേ ഇന്ത്യ വിടൂവെന്നും ക്വിറ്റ് ഇന്ത്യാ ദിനത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപകദിനാചരണം യൂണിറ്റ് തല ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് നേതാവ് ജെൻസൻ ജോസ് കാക്കശ്ശേരി.
ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് യൂണിറ്റ് കമ്മറ്റികളുടെ ആഘോഷം നെല്ലിക്കുന്ന് കുറ യൂണിറ്റിൽ പതാക ഉയർത്തികൊണ്ട് നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് സജോ സണ്ണി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് വർഗ്ഗീസ്, കെ.കെ.ജെയ്ക്കോ, ലിസൻ മാത്യു, ടിനോ തോമസ് എന്നിവർ നേതൃത്വം നൽകി.
0 Comments