രണ്ടത്താണി: മാറാക്കര ഗ്രാമപഞ്ചായത്തിലെ രണ്ടത്താണി ചന്തപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന ആയുഷ് യൂനാനി പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ യൂനാനി, ഹിജാമ ക്യാമ്പ് സംഘടിച്ചു.
മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉദ്ഘാടനം ചെയ്തു. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 ആളുകളെയാണ് 10 ദിവസം നീണ്ടുനിൽ ക്കുന്ന ഹിജാമ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുന്നത്. ഗ്രാമ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ: നാസർ, ഡോ : ഷഹല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും .
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞിമുഹദ് അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.പി ജാഫർ അലി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.പി ഷരീഫ ബഷീർ, വാർഡ് മെമ്പർ ഷംല ബഷീർ, കെ.സി മജീദ് , കുഞ്ഞാവ, ജംഷാദ് കല്ലൻ, ഉസ്മാൻ, ഫാസിൽ മൂർക്കത്ത്, നിസാർ തോട്ടോളി, മുഹമ്മദലി കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.
0 Comments