ad

Ticker

6/recent/ticker-posts

വയോജന ദിനത്തിൽ കുടുംബ കാരണവരെ ആദരിച്ചു

 തിരൂർ: അന്താരാഷ്ട്ര വയോജന ദിനമായ ഒക്ടോബർ ഒന്നിന് പാറമ്മൽ കുടുംബത്തിലെ 103 വയസ്സുള്ള കാരണവർ മംഗലം കൈമലശ്ശേരിയിലെ പി. കെ എന്ന പേരിലറിയപ്പെടുന്ന പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്നവരെ ആദരിച്ചു. മക്കളും, പേരമക്കളും, പേരക്കുട്ടികളുടെ മക്കളുമായി നൂറിലധികം പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ കാരണവരും, നാട്ടിലെ പൗരപ്രമുഖനുമാണ് പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്ന കൈമലശ്ശേരിക്കാരുടെപി.കെ. തന്റെ യൗവ്വന കാലത്ത് രാഷ്ട്രീയ,സാമൂഹിക, മത സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന അദ്ദേഹം ആറു വർഷം തൃപ്പങ്ങോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും ദീർഘകാലം കൈമലശ്ശേരി മഹല്ല് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട് പ്രദേശത്തെ സ്കൂളിന് അംഗീകാരം നേടുന്നതടക്കം നിരവധി സാമൂഹ്യ ഇടപെടലുകളിലൂടെ ഏറെ ശ്രദ്ധേയനായ പാറമ്മൽ കുഞ്ഞുമുഹമ്മദ് എന്ന പികെ കുടുംബത്തിന്റെ മാത്രമല്ല ഒരു നാടിന്റെ കൂടി കാരണവരായി പൊതുരംഗത്ത് നിറഞ്ഞുനിൽക്കുന്നു.പാറമ്മൽ കുടുംബ കൂട്ടായ്മയുടെ കോഡിനേഷൻ കമ്മിറ്റി അംഗവും മുഹമ്മദ് സജ്ജാദ് ഐഎഎസിന്റെ പിതാവുമായ അബ്ദുറഹ്മാൻ സുല്ലമി, അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തകൻ ഹമീദ് പാറമ്മൽ, വിദ്യാഭ്യാസ പ്രവർത്തകരായ മുസ്തഫ മാസ്റ്റർ മലോറം, ആലിയ മജീദ് മാസ്റ്റർ, ജമാൽ മാസ്റ്റർ ചുങ്ങംപുത്തനത്താണി, കോട്ടക്കൽ മുനിസിപ്പൽ മുൻ കൗൺസിലർ സുലൈമാൻ പാറമ്മൽ , സാമൂഹ്യ പ്രവർത്തകരായ മുസ്തഫ എന്ന മുത്തു ഹാജി ,മൻസൂർഅലി ,മുഹമ്മദലി കുറ്റിപ്പുറം തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Post a Comment

0 Comments