ad

Ticker

6/recent/ticker-posts

ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ സെമിനാർ

കോട്ടക്കൽ: നല്ല ഭക്ഷണം എന്തെന്ന് മനസ്സിലാക്കാതെയുള്ള ജീവിതരീതിയാണ് സമൂഹത്തിൽ രോഗബാധിതരുടെ എണ്ണം വർദ്ദിക്കാൻ കാരണമാകുന്നതെന്ന് കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും കോട്ടക്കൽ ഫാറൂഖ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻ.എസ്, എസ് യൂണിറ്റും സംയുകതമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഫാറൂഖ് ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എം.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.കേരള കൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സി.വി.മിത്രൻ ആമുഖ പ്രഭാഷണം നടത്തി.ഭക്ഷ്യ സുരക്ഷ' അസിസ്റ്റൻ്റ് കമ്മിഷണർ സുജിത്ത് പെരേര മുഖ്യ പ്രഭാഷണം നടത്തി. കോട്ടക്കൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അശ്വിത് എസ്. കാരാൺമയിൽ മുഖ്യാതിഥിയായിരുന്നു. അൽ ദാൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ തയ്യിൽ സിദ്ധീഖ് ,ഇൻബെയർ ബേക്ക്സ് ആൻറ് റെസ്റ്റോറൻ്റ് മാനേജിംഗ് ഡയറക്ടർ വി.കെ.അശോകൻ എന്നിവരെ കേരള കൗമുദിക്ക് വേണ്ടി എംഎൽ.എ. ഉപഹാരം നൽകി ആദരിച്ചു തിരൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ.ഷംസിയ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ഫാറൂഖ് ആർട്സ് ആൻറ് സയൻസ് കോളേജ് സ്റ്റാഫ് സെക്രട്ടറി പി.മുജീബ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ മുഹമ്മദ് മുസ്തഫ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കോട്ടക്കൽ ലേഖകൻ മഠത്തിൽ രവി സ്വാഗതവും ഫാറൂഖ് കോളേജ് ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ടി.കെ.ഫഹീമ നന്ദിയും രേഖപ്പെടുത്തി

Post a Comment

0 Comments