കാടാമ്പുഴ : " മർദ്ദിത ജനതയുടെ ഉയർത്തെഴുന്നേൽപ്പിന് മൂന്ന് പതിറ്റാണ്ട് " എന്ന ശീർഷകത്തിൽ പി ഡി പി സംസ്ഥാന സമ്മേളനം ഡിസംബർ . 9 , 10 , 11 തിയ്യതികളിലായി കോട്ടക്കലിൽ മർഹൂം പൂന്തുറ സിറാജ് നഗറിൽ നടക്കുകയാണ് . പ്രസ്തുത സമ്മേളന പ്രചരണാർത്ഥം മാറാക്കര പഞ്ചായത്ത് കമ്മറ്റി ജനറൽ കൺവെൻഷൻ കാടാമ്പുഴയിൽ വെച്ച് നടത്തി . കൺവെൻഷനിൽ പ്രസിഡൻറ് അലവി അധ്യക്ഷനായി . സംസ്ഥാന വൈസ് ചെയർമാർ വർക്കല രാജ് ഉദ്ഘാടനം ചൈതു . സംസ്ഥാന സെക്രട്ടറി ശശി പൂപ്പൻ ചിന , ജനകീയ ആരോഗ്യവേദി സംസ്ഥാന സെക്രട്ടറി കെ.ടി ഹുസൈൻ, ജില്ലാ വൈസ് പ്രസിഡൻറ് പി വി ഹസ്സൻകുട്ടി , പഞ്ചായത്ത് ഭാരവാഹികളായ CT സുഹാദ് , M മുഹമ്മദ് അലി , ET കുഞ്ഞിമൊയ്തീൻ , കുഞ്ഞിപ്പ vp , M ഷറഫുദ്ധീൻ , AP അനീഷ് , സംസാരിച്ചു . സി പി ബാബു സ്വാഗതം പറഞ്ഞു , അലി മുസ്ലിയാർ പ്രതിക്ഞ ചൊല്ലി കൊടുത്തു , കെ.ടി മുസ്ഥഫ നന്ദി പറഞ്ഞു .
0 Comments