ad

Ticker

6/recent/ticker-posts

ചരിത്രനേട്ടവുമായി പച്ച ലൂർദ്ദ്മാതാ ഹയർ സെക്കന്ററി സ്കൂൾ

എടത്വാ:ചരിത്രത്തിലാദ്യമായി ആലപ്പുഴ റവന്യു ജില്ല ഗണിത ശാസ്ത്ര മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവർ ഓൾ രണ്ടാം സ്ഥാനം പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കന്ററി സ്കൂൾ കരസ്ഥമാക്കി. തലവടി സബ് ജില്ലയിൽ ഗണിത ശാസ്ത്രത്തിന്നും, പ്രവൃത്തിപരിചയമേളയ്ക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. റോണി റോയി, അഭിരാമി , ആഷ്ന ട്രീസാ ഡിജു, അദ്വൈത് കെ.വിനോദ് എന്നീ കുട്ടികൾ സംസ്ഥാന ശാസ്ത്ര മേളയിലേക്ക് യോഗ്യത നേടി. നവംബർ 30നു തിരുവനന്തപുരത്താണ് സംസ്ഥാന മേള. സ്കൂളിന് ചരിത്രവിജയം നേടി കൊടുത്ത വിദ്യാർത്ഥികളെയും അധ്യാപകരയും മാനേജർ ഫാ. ജോസഫ് ചൂളപ്പറമ്പിൽ, പ്രിൻസിപ്പൽ തോമസ്കുട്ടി മാത്യു ചീരംവേലിൽ ,പിറ്റി എ പ്രസിഡന്റ് സിനു പന്ത്രണ്ടിൽ , സീനിയർ അസിസ്റ്റന്റ് മേരി കോശി, സ്റ്റാഫ് സെക്രടറി ഷിജോ സേവ്യർ എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments