ad

Ticker

6/recent/ticker-posts

വളാഞ്ചേരി നഗരസഭ ഡിവിഷൻ 12 കുളമംഗലം ഗ്രാമ സഭായോഗവും മെഡിക്കൽ ക്യാമ്പും

വളാഞ്ചേരി നഗരസഭയിലെ വാർഷിക പദ്ധതി രൂപീകരിക്കുന്നുവുമായി ബന്ധപ്പെട്ടുള്ള ഗ്രാമസഭ യോഗവുംവളാഞ്ചേരി സി എച്ച് ആശുപത്രിയുടെ സഹകരണത്തോടെ ഷുഗർ കിഡ്നി പരിശോധന ക്യാമ്പും നടത്തി.യോഗം മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ എം ഗഫൂർഉദ്ഘാടനം ചെയ്തു.യോഗത്തിൽ ഗ്രാമസഭ കോഡിനേറ്റർ ഗോകുൽ പദ്ധതി വിശദീകരിച്ചു.ഗ്രാമസഭയിൽ വളാഞ്ചേരി നഗരസഭയിലെ കൊളമംഗലത്ത് ഹൈക്കോടതി വിധി പ്രകാരം മുനിസിപ്പാലിറ്റി ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കണമെന്ന് പ്രസ്തുത സ്ഥലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതി കൊണ്ടുവരണമെന്നും ഏകകണ്ഠേന പ്രമേയം പാസാക്കി.ഡിവിഷൻ മെമ്പർ റൂബി ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ റംല മുഹമ്മദ് മുൻ മെമ്പർമാരായ ടി ടി ബഷീർ എംപി ഷാഹുൽഹമീദ് , ജെ.എച്ച് ഐ പി പത്മിനി, ഷിബു , മുസ്തഫ . പി ,കെ നാസർ, പി. ഇക്ബാൽ, തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments