എടത്വ: തലവടി ഗ്രാമപ്പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം ബുധനാഴ്ച രാവിലെ 10 മണിക്ക് തലവടി ഗ്രാമപ്പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി.നായർ യോഗം ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോജി ജെ. വൈലപ്പള്ളി അധ്യക്ഷത വഹിച്ചു.സഹായ ഉപകരണ വിതരണോത്‌ഘാടനം ജില്ലാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് നിർവ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കൊച്ചുമോൾ ഉത്തമൻ, സുജി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ് ,ബിന്ദു എബ്രഹാം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി വിനോദ് കുമാർ, അസ്സി. സെക്രട്ടറി അപ്പു കെ.എസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത ആർ. കുമാര്‍, അങ്കണവാടി പ്രവർത്തകരായ ഷീല,ശോശാമ്മ ,സുമ എന്നിവർ നേതൃത്വം നൽകി.
0 Comments