ad

Ticker

6/recent/ticker-posts

സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന വൻതോതിൽ ഉള്ള നികുതിവെട്ടിപ്പ് പിടികൂടി

മലപ്പുറം എൻഫോസ്മെന്റ് ആർടിഒ പി എ നസീറിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ തിരൂർ പെരിന്തൽമണ്ണ താലൂക്കുകൾ കേന്ദ്രീകരിച്ച് മലപ്പുറം ആർടിഒ എൻഫോസ്മെന്റ് നടത്തിയ പരിശോധനയിൽ പെർമിറ്റ് ഇല്ലാതെയും വളരെക്കാലമായി നികുതി അടയ്ക്കാതെയും സർവീസ് നടത്തി വരികയായിരുന്ന ബസ്സുകൾ പിടിച്ചെടുത്തു പാണ്ടിക്കാട് ബസ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ രണ്ടു ബസ്സുകൾക്ക് പെർമിറ്റ് ഇല്ലാത്തതായും വർഷങ്ങളായി നികുതി അടക്കാത്ത തായും കണ്ടെത്തി ഇരു വാഹനങ്ങളും നികുതി ഇനത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ അടക്കേണ്ടതായിട്ടുണ്ട്. ഇരു വാഹനങ്ങളും പിടിച്ചെടുക്കുകയും ചലാൻ തയ്യാറാക്കി അനന്തര നടപടികൾക്കായി ശു പാർശ ചെയ്യുകയും ചെയ്തു. ഇരു വാഹനങ്ങളും പാണ്ടിക്കാട് ചെമ്പ്രശ്ശേരി റൂട്ടിലാണ് സർവീസ് നടത്തിയിരുന്നത്. തിരൂർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നികുതിവെട്ടിച്ച് രണ്ടര വർഷമായി സർവീസ് നടത്തി വന്ന തിരൂർ വളാഞ്ചേരി കുറ്റിപ്പുറം പരപ്പനങ്ങാടി റൂട്ടിൽ ഓടിയിരുന്ന പ്രൈവറ്റ് ബസ് ആണ് പിടിച്ചെടുത്തത്. നികുതിയും പിഴയും അടക്കം 255,000/- രൂപ അടച്ചതിനുശേഷം ആണ് വാഹനം വിട്ടു നൽകിയത് ഐഡൽ ടാക്സ് അടച്ച് നികുതിയുടെ സാധുത പുതുക്കുന്ന ഇത്തരം തട്ടിപ്പുകാർ, പെർമിറ്റ് എടുക്കാതെയാണ് MVD യുടെ കണ്ണ് വെട്ടിച്ച് സർവീസ് നടത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ ഇത്തരം വാഹനങ്ങൾക്ക് നികുതി സാധുത ഉള്ളതായി കാണുമെങ്കിലും,RT ഓഫീസിലെ രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് വൻ നികുതിവെട്ടിപ്പ് കണ്ടെത്താനായത് വരും ദിവസങ്ങളിലും സ്വകാര്യ ബസ്കൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നികുതി വെട്ടിപ്പുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കുമെന്ന് R T O അറിയിച്ചു. എൻഫോസ്മെന്റ് ആർടിഒ പി എ നസീറിന്റെ നിർദ്ദേശപ്രകാരം എംവി ഐമാരായ എം കെ പ്രമോദ് ശങ്കർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ എ എം വി ഐമാരായ ഷൂജ മാട്ടട,വിഷ്ണു വിജയ്,പി അജീഷ്, അബ്ദുൽ കരീം ചാലിൽ, വി രാജേഷ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments