ad

Ticker

6/recent/ticker-posts

സ്നേഹതീരം ഡയാലിസിസ് & ഡേ കെയർ സെൻററിന്റെ കെട്ടിട ശിലാസ്ഥാപന കർമ്മവും സ്നേഹസംഗമവും

പെരിന്തൽമണ്ണ : ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിസ്വാർത്ഥമായി ഒട്ടേറെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളുമായി കഴിഞ്ഞ 13 വർഷത്തോളമായി പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി നിർമ്മിക്കുന്ന സ്നേഹതീരം ഡയാലിസിസ് & ഡേ കെയർ സെൻററിന്റെ കെട്ടിട ശിലാസ്ഥാപന കർമ്മവും സ്നേഹസംഗമവും ഏലംകുളം പെരുമ്പറമ്പിൽ സ്നേഹതീരം സ്വന്തമാക്കിയ സ്ഥലത്ത് വെച്ച് നടന്നു. കെട്ടിട ശിലാസ്ഥാപന കർമ്മം പെരിന്തൽമണ്ണ നിയോജക മണ്ഡലം എം എൽ എ ശ്രീ നജീബ് കാന്തപുരം നിർവ്വഹിച്ചു. പ്രസ്തുത പരിപാടിയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശ്രീ ഫിറോസ് കുന്നംപറമ്പിൽ മുഖ്യാഥിതിയായിരുന്നു. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ റാഷിദ് ഗസ്സാലി അനുഗ്രഹ പ്രഭാഷണം നടത്തി. സ്നേഹതീരം ട്രസ്റ്റ് ചെയർമാൻ റഹ്‌മാൻ ഏലംകുളം പരിപാടിക്ക് നേതൃത്വം നൽകി. ഫൈസൽ എഞ്ചിനീയർ പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. ഏലംകുളം പഞ്ചായത്ത് വികസന കാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ , ആരോഗ്യ കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ എം ആർ മനോജ്, വാർഡ് മെമ്പർ ഗിരിജ ടീച്ചർ, ഇ എസ് സിബി പ്രസിഡണ്ട് ഗോവിന്ദ പ്രസാദ്, മലബാർ ദേവസം ബോർഡ് മെമ്പർ എം എ അജയകുമാർ , ഡോ. മുഹമ്മദ് യഹ്‌യ , മൊയ്തുട്ടി കെടി , അഷ്റഫ് കീഴിശ്ശേരി, ഷൗക്കത്തലി M K മഹല്ല് ഖതീബ് ഹൈദരാലി അഹ്സനി , മുസ്ഥഫ ഹാജി എളാട്, ഡോ. ഷാജി അബ്ദുൽ ഗഫൂർ , ഡോ. മുംതാസ് , താമരത്ത് ഹംസു, ജാം ജൂം ഡയറക്ടർ ഇൻചാർജ് നൗഷാദ് , ജനാർദ്ദനൻ മനഴി , അബൂബക്കർ തണൽ തുടങ്ങിയ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു. മലപ്പുറം ട്രോമകെയർ പെരിന്തൽമണ്ണ യൂനിറ്റ് അംഗങ്ങളും മലപ്പുറം വളണ്ടിയർ ടീമും പെരുമ്പറമ്പ് നിവാസികളും പരിപാടി നിയന്ത്രിക്കാൻ വളണ്ടിയർമാരായി പ്രവർത്തിച്ച് രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ 13 വർഷത്തോളമായി സമൂഹത്തിലെ ഏറ്റവും സഹായത്തിനർഹരായ കിടപ്പു രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികൾ , ഭിന്നശേഷി സഹോദരങ്ങൾ, വയോജനങ്ങൾ , അനാഥർ എന്നിവരെ ചേർത്ത് പിടിച്ച് സ്നേഹതീരം നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾ ജനങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 8500 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ നിർധനരായ രോഗികൾക്കായി ഡയാലിസിസ് സെന്റർ, ഡെ കെയർ സെന്റർ, പാലിയേറ്റീവ് സ്റ്റോർ , ഫിസിയോ തെറാപ്പി സെന്റർ, കൗൺസിലിംഗ് സെന്റർ, വയോജന ക്ഷേമകേന്ദ്രം എന്നിവ പ്രധാനമായും ഉൾകൊള്ളുന്നുണ്ട്.

Post a Comment

0 Comments