ad

Ticker

6/recent/ticker-posts

മുത്തങ്ങ കാരശ്ശേരി വനാതിര്‍ത്തിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏക്കറ് കണക്കിന് വനം കത്തിനശിച്ചു.

വയനാട് :മൂലങ്കാവ് കുമ്പറംകൊല്ലി, എഴെക്കാര്‍, നരിക്കോലി ഭാഗങ്ങളില്‍ ആണ് അഗ്‌നിബാധ പ്രധാനമായും ഉണ്ടായത്.ജനവാസകേന്ദ്രങ്ങള്‍ക്കടുത്തുള്ള തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നി ശമന സേനാംഗങ്ങള്‍ അറിയിച്ചു. ബത്തേരിയില്‍ നിന്നും കല്‍പ്പറ്റയില്‍ നിന്നുമായി 4 യൂണിറ്റ് വാഹനങ്ങള്‍ എത്തിയാണ് 5.30 മണിക്കൂര്‍ നേരം പ്രയത്‌നിച്ച് ജനവാസം കേന്ദ്രങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞത്. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതിലിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഐപ് പൗലോസ്,സത്യപാലന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മാര്‍ട്ടിന്‍, സിജു, ഗോപിനാഥ്, സുജയ് ശങ്കര്‍, ശ്രീരാജ്, സജീവന്‍, കീര്‍ത്തിക് കുമാര്‍, അരുണ്‍, സുനില്‍ കുമാര്‍, കല്പറ്റയില്‍ നിന്നും ധനീഷ് കുമാര്‍, വിനോദ് ഹോം ഗാര്‍ഡ് ഷിനോജ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments