കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് അത്‌ലറ്റിക 2k - 24 സ്പോർട്സ് അവാർഡുകൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അക്കാഡമിക് ഡയറക്ടർ സുഹാന. എം, ജനറൽ മാനേജർ കാശ്മീര റഹ്മാൻ എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ, ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഗ് ഉണ്ണി, സ്റ്റാഫ് സെക്രട്ടറി ആര്യ. പി, യൂണിയൻ ചെയർമാൻ ഫഹ്ബിൻ പി, ജനറൽ ക്യാപ്റ്റൻ ഹിഷാം മൊഹിയുദ്ദീൻ എൻ വി, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു യൂണിയൻ പ്രതിപക്ഷ നേതാവ് ദേവപ്രിയ.ഡി സ്വാഗതവും, യൂണിയൻ വൈസ് ചെയർപേഴ്സൺ റാബിയ ഹിസാന നന്ദിയും പ്രകാശിപ്പിച്ചു.
0 Comments