ad

Ticker

6/recent/ticker-posts

പ്രേംനസീറിൻ്റെ ഗാനങ്ങളുടെ ഓർമ്മക്ക് പ്രേം സിംഗേർസ് 20 ന്

തിരു: പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഇനി എല്ലാ മാസവും പ്രേംസിംഗേർസ് ഗാനകൂട്ടായ്മയിലൂടെ തലസ്ഥാന ശ്രോതാക്കൾക്ക് ആസ്വദിക്കാം. പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 20 ന് വട്ടിയൂർക്കാവ് പഞ്ചാനന സ്മാരക ഗ്രന്ഥശാലാ ഹാളിൽ വൈകുന്നേരം 4 ന് സംഗീത സംവിധായകൻ ദർശൻ രാമൻ പ്രേംസിംഗേർസ് ഉൽഘാടനം ചെയ്യും. സംവിധായകൻ ഡോ: സന്തോഷ് സൗപർണിക ലോഗോ പ്രകാശനം ചെയ്യും. ചലച്ചിത്ര താരം ദീപാസുരേന്ദ്രൻ ലോഗോ സ്വീകരിക്കും. നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, സംവിധായകൻ ജോളി മസ്, ഫിലിം പി.ആർ. ഒ. അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ എന്നിവർ സംബന്ധിക്കും. തുടർന്ന് നിത്യഹരിത ഗാനസന്ധ്യയും ഉണ്ടാകും.

Post a Comment

0 Comments