ad

Ticker

6/recent/ticker-posts

ദുരന്തത്തിൽ കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ്.

എടത്വാ:ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാ വേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതർക്ക് കൈതാങ്ങാകാൻ എടത്വാ ടൗൺ ലയൺസ് ക്ലബ്ബ്. ആഗസ്റ്റ് 1ന് രാവിലെ 10.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം ലയൺസ് ക്ളബ് സോൺ ചെയർപേഴ്സൺ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.സേവ് വയനാട് പ്രോജക്ടിന്റെ ഉദ്ഘാടനം കല്ലുപുരയ്ക്ക്ൽ രഞ്ജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും.ക്ളബ് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.മാത്യൂ തോമസ് ചിറയിൽ മുഖ്യ സന്ദേശം നല്കും.വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ സമാഹരിച്ച് നൽകാനാണ് തീരുമാനം. ആഗസ്റ്റ് 1, 2 തീയതികളില്‍ എടത്വാ സെന്റ് ജോർജ് ടൂറിസ്റ്റ് ഹോം (പഴയ തരംഗണി ഹോട്ടൽ) വെച്ച് സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രത്യേക കൗണ്ടർ പമ്പാ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ് ഉദ്ഘാടനം ചെയ്യും.ദുരിത ബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ടി പുതിയ വസ്ത്രങ്ങള്‍, അരി,പഞ്ചസാര,തേയില, പായ്ക്കറ്റ് ഭക്ഷ്യ ധാന്യങ്ങള്‍, കുടിവെള്ളം, തുടങ്ങിയ ആവശ്യസാധനങ്ങള്‍ സ്വീകരിക്കുമെന്ന് എടത്വാ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻ്റ് ബിൽബി മാത്യൂ കണ്ടത്തിൽ, സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള,പ്രൊജക്ട് കോർഡിനേറ്റർമാരായ വിൻസൻ കടുമത്ത് ,കെ ജയചന്ദ്രന്‍ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 8547422794, 7902260369

Post a Comment

0 Comments