ad

Ticker

6/recent/ticker-posts

തലവടി ചുണ്ടൻ വള്ളം സമിതി രക്ഷാധികാരി ഫാദർ എബ്രഹാം തോമസിനെ അനുസ്മരിച്ചു.

തലവടി പൗര സമിതിയുടെയും തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രം ഭരണ സമിതിയുടെയും നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും ക്ലബുകളുടെയും സഹകരണത്തോടെ തലവടി തിരു പനയനൂർകാവ് ഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന അനുസ്മരണ സന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ വയലപ്പള്ളി, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ, തലവടി ചുണ്ടൻ വള്ളം സമിതി ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ, ട്രഷറാർ അരുൺ പുന്നശ്ശേരിൽ, പി.ഡി.രമേശ്കുമാർ, ഡോ ജോൺസൺ വി.ഇടിക്കുള, സിബി വർഗ്ഗീസ് തടത്തിൽ, വിനീഷ്കുമാർ കക്കാടംപള്ളിൽ, അജി കുമാർ കലവറശ്ശേരിൽ എന്നിവർ പ്രസംഗിച്ചു. സ്മരണക്കായി ക്ഷേത്ര വളപ്പിൽ കല്പക വൃക്ഷം നട്ടു.പുഷ്പാർച്ചന നടത്തി യാണ് യോഗം ആരംഭിച്ചത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ മുതിർന്ന വൈദികനും മലങ്കര സഭ മാനേജിംഗ് കമ്മിറ്റി അംഗമായും കൽക്കത്ത അരമനയുടെ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായിരുന്നു.തല വടി സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാഗംവുമായിരുന്നു

Post a Comment

0 Comments