മലപ്പുറം സഹോദയ സംഘടിപ്പിക്കുന്ന ജില്ലാ ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം. ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന ജി.എസ്.ടി വകുപ്പ് ജോയിന്റ് കമ്മീഷണർ കെ.അബ്ദുൾ ലത്തീഫ് നിർവഹിച്ചു. വളാഞ്ചേരി എം.ഇ.എസ് സെൻ ട്രൽ സ്കൂൾ ആതിഥേയത്വം വഹിക്കുന്ന ടൂർണ്ണമന്റ് മൂടാൽ ഓക്‌ലാന്റ് സ്പോർട്സ് അരീനയിൽ വെച്ച് 2024 ഓഗസ്റ്റ് 18,19 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഉദ്ഘാടന ചടങ്ങിൽഎം.ഇ.എസ് സെൻട്രൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി.പി.മൊയ്തീൻ, അധ്യക്ഷത വഹിച്ചു.സി.ബി.എസ്.ഇ.ജില്ല ട്രെയിനിംഗ് കമീഷ്ണർ ജോബിൻ സെബാസ്റ്റ്യൻ മലപ്പുറം സഹോദയ ജോ.സെക്രട്ടറി സുനിത നായർ, സ്കൂൾ പാർലമെന്റ് പ്രൈം മിനിസ്റ്റർ നിഹാര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. 4 കാറ്റഗറിയിലായി നടക്കുന്ന മൽസരത്തിൽ ജില്ലയിലെ 52 സ്കൂളുകളിൽ നിന്നായി 600 ലേറെ കായികതാരങ്ങൾ പങ്കെടുക്കുന്നു. കായിക അദ്ധ്യാപകർ ആയ ഷഫീക്, അഖിൽ, അഞ്ജലി എന്നിവർ നേതൃത്വം നൽകി. മൽസരങ്ങൾ തിങ്കളാഴ്ച്ച സമാപിക്കും. സമാപന സമ്മേളനത്തിൽ മലപ്പുറം സഹോദയ ജനറൽ സെക്രട്ടറി എം.ജൗഹർ സമ്മാനങ്ങൾ വിതരണം ചെയ്യും.
0 Comments