ad

Ticker

6/recent/ticker-posts

'നെപ്പോളിയൻ ബ്രദേഴ്സി'ന്റെ നേതൃത്വത്തിൽ തലവടിയിൽ നിന്ന്  വെപ്പ് എ ഗ്രേഡ് വള്ളം 



എടത്വ: ഓളപരപ്പിൽ വിസ്മയം തീര്‍ത്ത് ജലമേളകളിൽ ജലോത്സവ പ്രേമികളുടെ ഹൃദയ താളമായ 'തലവടി ചുണ്ടന്റെ ' നാട്ടിൽ നിന്നും  പുതുവത്സര ദിനമായ നാളെ വെപ്പ് എ ഗ്രേഡ് വള്ളവും പിറവിയെടുക്കുന്നു.
തലവടി ചുണ്ടന്റെ  നീരണിയലിന്റെ  2-ാം വാർഷിക ദിനത്തിലാണ്  കളിവള്ളം നീരണിയുന്നതെന്ന മറ്റൊരു  പ്രത്യേകത കൂടിയുണ്ട്.

'നെപ്പോളിയൻ' വെപ്പ് എ ഗ്രേഡ് വള്ളത്തിൻ്റെ നീരണിയൽ നാളെ   രാവിലെ  10നും 11നും മദ്ധ്യേയുള്ള ശുഭ മൂഹൂർത്തത്തിൽ  മുഖ്യ ശില്പി സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നടക്കും. 

'നെപ്പോളിയൻ ' നിർമ്മിക്കുന്നതിന്  ഉള്ള തടിയെത്തിച്ചത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ്. ഉളികുത്ത് കർമ്മം 2023 നവംബർ 21 നും മലർത്തൽ  ചടങ്ങ്  2024  ആഗസ്റ്റ്  10 നും ആണ് നടന്നത്. പ്രവാസികളും സ്വദേശിയരുമായ നെപ്പോളിയൻ ബ്രദേഴ്സ് ആണ് വെപ്പ് എ ഗ്രേഡ് വള്ളം നിർമ്മിക്കുന്നത്. എടത്വ- പൊടിയാടി റോഡിൽ തലവടി വില്ലേജ്  ഓഫീസിന് സമീപം  ഉള്ള ഇടയത്ര ബാബു ജോർജിന്റെ പുരയിടത്തിൽ ഉള്ള മാലിപ്പുരയിൽ വെച്ചാണ് നിർമ്മാണം നടന്നത്. വള്ളത്തിന്  86 അടി നീളവും  43 അഗുംലം  വീതിയും ഉണ്ട്. 49  തുഴച്ചിൽക്കാരും 3 അമരക്കാരും ഉൾപ്പെടെ  52 പേർക്ക് കയറുവാൻ സാധിക്കുന്ന  നിലയിൽ ഘടന.


🖊️ ഡോ.ജോൺസൺ വി ഇടിക്കുള

Post a Comment

0 Comments