ad

Ticker

6/recent/ticker-posts

കർഷകർക്ക് ധാതു ലവണ മിശ്രിതം പദ്ധതിയുടെ വിതരണം

കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024_25 വർഷത്തെ ജനകീയസൂത്രണവുമായി ബന്ധപ്പെട്ടു കർഷകർക്ക് ധാതു ലവണ മിശ്രിതം പദ്ധതിയുടെ വിതരണം നടന്നു.മൊത്തം 83 പേർക്ക് 2000_ രൂപയോളം വീതം വില വരുന്ന ധാതു ലവണ ങ്ങളും വിരമരുന്നും നൽകുന്നതാണ് ഈ പദ്ധതി .ഈ ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാലിഹ ഷൗക്കത്ത് നിർവഹിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വി പി മൻസൂർ അലി,അധ്യക്ഷത വഹിച്ച ചടങ്ങിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ശുഭ ജയൻ ,മെമ്പർമാരായ ഗഫൂർ , പ്രസന്ന , എന്നിവർ ആശംസ അറിയിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി സ്വാഗതവും ഐശ്വര്യ ഫാർമേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ ശ്രീ ആർ കെ ഇസ്മയിൽ നന്ദിയും അറിയിച്ചു

Post a Comment

0 Comments