ad

Ticker

6/recent/ticker-posts

തലവടി സിഎംഎസ് ഹൈസ്കൂളിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 20 മുതൽ 26 വരെ; ലോഗോ പ്രകാശനം ചെയ്തു.


എടത്വ: തലവടി സി.എം.എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ നിർമ്മിച്ചു നല്കിയ ബാഡ്മിന്റണ്‍ കോർട്ടിൽ ജനുവരി 20 മുതൽ  26 വരെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 'സ്മാഷ് 2025 ' നടക്കും.സംസ്ഥാന മാസ്റ്റേഴ് മീറ്റ്  നീന്തൽ  മത്സരത്തില്‍ 4  സ്വർണ്ണം  നേടിയ എടത്വ സ്വദേശി ബിനോമോൻ പഴയമഠം ലോഗോ പ്രകാശനം ചെയ്തു.റവ.തോമസ് നോർട്ടൻ നഗറിൽ നടന്ന ചടങ്ങ്  പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകൻ റെജിൽ സാം മാത്യു, സംഘടനാ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി  ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്,കൺവീനർ മാത്യുസ്  പ്രദീപ് ജോസഫ് , അഡ്വ.ഐസക്ക് രാജു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ  എന്നിവർ പ്രസംഗിച്ചു. എല്ലാ ദിവസവും വൈകിട്ട്   4:30 മുതൽ  8.30 വരെയാണ് മത്സരം. 

കൂടുതൽ വിവരങ്ങൾക്ക്. ഫോൺ 9544495065

Post a Comment

0 Comments