നോൺ റെസിഡൻസ് ഇന്ത്യൻ ഡേ യുടെ ഭാഗമായി മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും വിവിധ രാജ്യങ്ങളിൽ താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്ന മക്കരപ്പറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെയും ഓൺലൈൻ സംഗമം മങ്കട മണ്ഡലം എം എൽ എ അലി ഉദ്ഘാടനം നിർവഹിച്ചു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി എ എൻ ശിബ്‌ലി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് ഉമർ തയ്യിൽ ക്ലാസ്സ് എടുത്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹബീബുള്ള പട്ടക്കൽ സ്വാഗതം പറഞ്ഞു,മെമ്പർമാരായ എ പി രാമദാസ്, സി ഗഫൂർ എന്നിവർ ആശസകൾ നേർന്നു. സുന്ദരൻ പറമ്പടത്ത് നന്ദിയും പറഞ്ഞു. മണിക്കൂറുകൾ നീണ്ട യോഗത്തിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തു. മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ പ്രവാസി ഹെല്പ് ഡെസ്ക് രൂപീകരിക്കാൻ തീരുമാനമെടുത്തു.
0 Comments