കേന്ദ്ര ധനകാര്യ ഗ്രാൻഡ് , 55 ലക്ഷം രൂപ ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമ്മാണ ശിലാസ്ഥാപനം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ 6,7,8,12 എന്നീ വാർഡുകൾ ഈ സെൻ്ററിൻ്റെ പ്രവർത്തന പരിധിയിൽ വരും. ബി കെ സി തങ്ങൾ റോഡിന് കിഴക്കുവശമാണ് കെട്ടിടം പണിയുന്നത്.ഗ്രൗണ്ട് ഫ്ലോറിൽ പരിശോധനയും സ്റ്റാഫ് നേഴ്സിന് താമസ സൗകര്യം, യോഗ,ഫിറ്റ്നസ് സെൻറർ എന്നിവ ഉൾപ്പെട്ടിട്ടുള്ള രീതിയിലാണ് കെട്ടിടം രൂപം ചെയ്തിട്ടുള്ളത്. ആർ എം മുഹമ്മദ് അലി ഹാജി സൌജന്യമായി നൽകിയ 3 സെൻ്റ് സ്ഥലത്താണ് ഹെൽത്ത്& വെൽനെസ്സ് സെൻ്റർ പണിയുന്നത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന മുഖ്യാതിഥിയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ,ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഷിത, സി വി സുബ്രഹ്മണ്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. മുഹമ്മദ് നാസിഫ്, ബോഷി ചാണശ്ശേരി, സമീറ ശരീഫ്,മെഡിക്കൽ ഓഫീസർ ഡോ. ജിമ്മി, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ബാങ്ക് ഭരണ സമിതി അംഗം അഷറഫ് തോട്ടുങ്ങൽ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവര്ത്തകർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു
0 Comments