തലവടി:വേദിയിൽ കരഞ്ഞ ടീച്ചറിനെ വിദ്യാർത്ഥികൾ 'ചിരിപ്പിച്ചു'.തലവടി സി.എം.എസ് ഹൈസ്കൂളിന്റെ 184-ാം മത് വാർഷികാത്തോടനുബന്ധിച്ച് നടന്ന യാത്രയയപ്പ് മറുപടി പ്രസംഗത്തിനിടെയാണ് വികാര നിർഭരമായ സംഭവത്തിന് വേദിയായത്.
സ്ക്കൂളിൽ കഴിഞ്ഞ 25 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ആനി കുര്യന് പ്രഥമ അധ്യാപകന്‍ റെജിൽ സാം മാത്യൂവിന്റെ നേതൃത്വത്തിൽ അദ്യാപകരും റവ. പ്രമോദ് ജെ ജോൺ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ,വിശിഷ്ട വ്യക്തികളും ചേർന്ന് സ്കൂളിന്റെ ഉപഹാരം സമർപ്പിച്ചു.അതിന് ശേഷം നടന്ന മറുപടി പ്രസംഗത്തിനിടെ വിദ്യാർത്ഥികളുടെ സ്നേഹത്തെ കുറിച്ച് പറയുന്നതിനിടെയാണ് അധ്യാപികയായ ആനി കുര്യന്റെ വാക്കുകൾ മുറിഞ്ഞ് വിതുമ്പിയത്. കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ തൂവാല കൊണ്ട് ഒപ്പിയെടുക്കുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപെട്ടതിനാൽ ടീച്ചറെ കരയരുത് എന്ന് സദസിൽ ഇരുന്ന് വിളിച്ച് പറഞ്ഞതോടെ വികാരസമിശ്രമായ നിമിഷങ്ങൾക്ക് വേദിയായി. ഒടുവിൽ കുടുബാാഗങ്ങളുമായി ചേർന്ന്
ഗാനം ആലപിച്ചപ്പോൾ സഹപ്രവർത്തകരുടെ കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണുനീർ കൊണ്ട് അല്പ നേരത്തേക്ക് പലരുടെയും കാഴ്ച മറച്ചു.സ്കൂൾസ് കോർപറേറ്റ് മാനേജർ റവ സുമോദ് സി ചെറിയാൻ,ലോക്കൽ മാനേജർ റവ മാത്യൂ ജിലോ നൈനാൻ, പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
പുല്ലാട് ഐക്കര ഇമ്മാനുവൽ വീട്ടിൽ വൈദീകനായ ഐ. സി. കുര്യന്റെയും ശോശാമ്മയുടെയും അഞ്ചാമത്തെ മകളാണ് ആനി കുര്യൻ. കോട്ടയം സി.എം.എസ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കുകയും1990 ൽ പഠിച്ച വിദ്യാലയമായ കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ അധ്യാപികയായി സേവനം ആരംഭിക്കുകയും ചെയ്തു.
കുന്നന്താനം സി.എം.എസ് എൽ പി. സ്ക്കൂൾ, കുഴിക്കാല സി.എം.എസ് ഹൈസ്ക്കൂൾ, തിരുവല്ല സി.എം.എസ് എൽ പി എസ്, നെടുമ്പ്രം സി.എം.എസ് എൽപി എസ് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 2000 ൽ ആണ് തലവടി സിഎംഎസ് ഹൈസ്കൂളിൽ എത്തിയത്.
തലവടി കാഞ്ഞിരപ്പള്ളിൽ തോട്ടുകടവിൽ റോയി ജോർജിന്റെ സഹധർമ്മിണിയാണ് ആനി കുര്യൻ.ഐറിൻ, റിച്ചിൻ എന്നിവരാണ് മക്കൾ.
ഡോ.ജോൺസൺ വി ഇടിക്കുള
(ജനറൽ സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന )
0 Comments