ad

Ticker

6/recent/ticker-posts

മൂർക്കനാട് പഞ്ചായത്തിലെ കിഴക്കുംപുറത്ത് നിർമിച്ച അംഗൻവാടി കെട്ടിടം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.

മങ്കട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഉൾപ്പെടുത്തി മൂർക്കനാട് പഞ്ചായത്തിലെ കിഴക്കുംപുറത്ത് നിർമിച്ച അംഗൻവാടി കെട്ടിടം മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് രശ്മി ശശികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം റഹ്മത്തുന്നിസ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ മുനീർ, സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മിദേവി, മെമ്പർ പി.ബി.വിനീത, സിഡിപി ഒ പത്മാവതി, തൊഴിലുറപ്പ് പദ്ധതി എൻജിനീയർമാരായ പി.നജീബ്, ഒ.ലയ, അബ്ദുൽ ജലീൽ, മുൻ സിഡിപിഒ ഇന്ദിരാദേവി, ഐസിഡിഎസ് സൂപ്പർവൈസർ കെ.സുനിത, അംഗൻവാടി വർക്കർ മഞ്ജുഷഎന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികളായ അബ്ബാസ് വാതുകാട്ടിൽ, നഫില, കുഞ്ഞുമുഹമ്മദ്, ജയശ്രീ ഷാഹിന, പൗര പ്രമുഖരായ കെ.പി.ഹംസ, എംടി ഹംസ, മായിൻകുട്ടി മാസ്റ്റർ, വിവിധ ക്ലബ്ബ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments