ad

Ticker

6/recent/ticker-posts

ഹൈദരലി തങ്ങൾ ഫൌണ്ടേഷൻ സാധാരണക്കാർക്ക് അത്താണിയാകും ; സാദിഖലി തങ്ങൾ

കോട്ടക്കൽ: സാധാരണക്കാർക്ക് അത്താണിയായി പ്രവർത്തിക്കാൻ ഹൈദരലി ശിഹാബ്തങ്ങൾ ഫൗണ്ടേഷന് കഴിയുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ. കോട്ടക്കലിൽഹൈദരലി തങ്ങൾ ഫൌണ്ടേഷൻ ഫോർ സോഷ്യൽ എമ്പവർമെന്റ് ട്രസ്റ്റ് പ്രഖ്യാപനവും റിലീഫ് സഹായ വിതരണ ഉദ്ഘാടനവും നടത്തി സംസാരിക്കുകയായിരുന്നു. മനുഷ്യന്റെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കോട്ടക്കൽ ആസ്ഥാനമായി ഒരു കേന്ദ്രം വേണം എന്ന ചിന്തയിൽ നിന്നാണ് ഹൈദരലി തങ്ങൾ ഫൌണ്ടേഷൻ എന്ന ആശയം ഉദിക്കുന്നത്. ട്രസ്റ്റ് അംഗങ്ങളായി പുത്തൂർ റഹ്മാൻ, കീഴേടത്ത് ഇബ്രാഹിം ഹാജി,കെ.കെ നാസർ ( മാനേജിങ് ട്രസ്റ്റി),മുസ്‌തഫ പുളിക്കൽ തുടങ്ങിയവരെ സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു. ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണ പ്രഭാഷണം ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ നാസർ അധ്യക്ഷനായി. ആയിരത്തോളം കുടുംബങ്ങൾക്ക് റംസാൻ റിലീഫ് വിതരണവും, വിവിധ സഹായ പദ്ധതി വിതരണവും നടത്തി.പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ,ഇബ്രാഹിം ഹാജി കീഴടത്ത്, സലാം വളാഞ്ചേരി,എകെ സൈനുദ്ദീൻ മാസ്റ്റർ, സി. കെ. എ റസാഖ്,സിദ്ദീഖ് പരപ്പാര, യു.എ ഷബീർ,സി, ഷംസുദ്ദീൻ, സാജിദ് മങ്ങാട്ടിൽ, കെ.എം കലീൽ, ഇസ്മായിൽ എറയസ്സൻ, എം കുഞ്ഞലൻ, എം അബ്ദുറഹ്മാൻ, കെഎം മുസ്തഫ എന്ന കുഞ്ഞിപ്പ , മുല്ലപ്പള്ളി കുഞ്ഞവറാൻ ഹാജി, കെവി ജാഫർ, കെ ഫൈസൽ മുനീർ, അമരിയിൽ നൗഷാദ് ബാബു, തയ്യിൽ അബ്ദുൽ നാസർ, വി ഉസ്മാൻ ഫൈസി, അഷ്റഫ് അമ്പലതിങ്ങൽ, വി മധുസൂദനൻ, സിഎ കരീം, റസാഖ് ചക്കാലക്കുന്നൻ, മേലതിൽ നസീർ പങ്കെടുത്തു.

Post a Comment

0 Comments