വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബിരുദ ബിരുദാനന്ദര കോഴ്സുകൾക്ക് പഠിക്കുന്ന ST വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ അധ്യക്ഷയായ പരിപാടിയിൽ മെമ്പർമാരായ തോമസ് പൈനാടത്ത്, നിസാർ കൊടക്കാട്, റംല മുഹമ്മദ്, പ്രൊമോട്ടർ സന്ധ്യ എന്നിവർ ആശംസകൾ അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
0 Comments