എടത്വ :സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം കരസ്ഥമാക്കിയ അളകനന്ദയ്ക്ക് കലയിലും പഠനത്തിലും പത്തര മാറ്റ്. ഏടത്വയിലെ പ്രമുഖ വ്യവസായി രാധാ ജ്വല്ലറി ഉടമ ആനപ്രമ്പാൽ കക്കാടംപള്ളി വീട്ടിൽ നന്ദനത്തിൽ കെ. ആർ ഗോപകുമാറിന്റെയും സരിതയുടെയും മകളാണ്. ഒരു ചാർട്ടേഡ് അക്കൗണ്ടന്റെ ആകണമെന്നാണ് അഗ്രഹം.എല്ലാ വിഷയങ്ങളും കൃത്യമായി പഠിക്കുന്നതിനൊപ്പം അദ്ധ്യാപകരുടെ മാർഗ്ഗ നിർദേശങ്ങൾ അതേപടി - പാലിക്കാൻ കഴിഞ്ഞതുമാണ് മികച്ച വിജയം കൈവരിക്കാൻ സഹായിച്ചത്. കലരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഈ കൊച്ചുമിടുക്കി നല്ലൊരു നർത്തകി .കുഞ്ഞുനാൾ മുതൽ ഭാരത നാട്യം, കുച്ചിപ്പുടിയും, മോഹിനിയാട്ടവും അഭ്യാസിച്ചുവരുന്ന അളകനന്ദ കലരംഗവുമായി ബന്ധപ്പെട്ടു നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ബി. കോം വിദ്യാർത്ഥി കെ ജി നന്ദഗോപൻ സഹോദരൻ ആണ് .
0 Comments