ad

Ticker

6/recent/ticker-posts

ഒരു ക്യാൻവാസിൽ  ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങളുമായി മണിലാൽ ശബരിമല ; ഡിഎംആർഎൽ റിട്ട.ഡയറക്ടർ മനു ഭാട്ടിയയും കുടുബവും സന്ദർശിച്ചു.

തിരുവനന്തപുരം:യുആർ എഫ് ലോക റിക്കോർഡിൽ ഇടം പിടിച്ച ക്യാൻവാസിലെ  ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ കാണുവാനും കലാകാരനെ അഭിനന്ദിക്കുവാനും ഡിഎംആർഎൽ റിട്ട.ഡയറക്ടർ മനു ഭാട്ടിയയും കുടുംബവും എത്തി.തിരുവനന്തപുരത്ത് താമസമാക്കിയ കണ്ണൂർ പയ്യന്നൂരിലെ മണിലാൽ ശബരിമല ആണ് ദൃശ്യ  വിസ്മയം തീർത്തത്.നാലായിരത്തി അഞ്ഞൂറ് ആക്രലിക്ക് പെയ്ന്റിംഗ് പൂർത്തിയാക്കിയതിനും  
യുആർഎഫ് ലോക റിക്കോർഡ് ലഭിച്ചു.അംബാസിഡർ ഗ്രാൻഡ് മാസ്റ്റർ ബർണാഡ് ഹോലെ (ജർമനി),സി.ഇ.ഒ ഗിന്നസ് സുവോദീപ് ചാറ്റർജി, ഏഷ്യ ജൂറിയംഗം ഡോ. ജോൺസൺ വി.ഇടിക്കുള,ഡയറക്ടർ ഉദയൻ വിശ്വാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ് അപേക്ഷ പരിശോധിച്ച് റിക്കാർഡിന് അർഹമായ കലാ സൃഷ്ടിയെന്ന് കണ്ടെത്തിയത്.വിശിഷ്ട  വ്യക്തികളുടെ സാന്നിധ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ്  രണ്ട് വർഷം മുമ്പ്  യുആർഎഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് മണിലാലിന് കൈമാറി യത്. സൂര്യ കൃഷ്ണമൂർത്തി മെമൻറ്റോയും
യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അംഗീകാരമുദ്രയും സമ്മാനിച്ചിരുന്നു.ഹൈദരാബാദിലെ പ്രശസ്ത ശിൽപി ജിവൈ ഗിരി  സർട്ടിഫിക്കറ്റ് കൈമാറിയിരുന്നു .പ്രശസ്ത കലാകാരൻ നാരപ്പ
മെഡലും,മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ മകൻ ഡോ. രാമൻക്കുട്ടി മെൻറ്റോയും മുൻ കേരള ലളിതകലാ അക്കാദമി ചെയർമാൻ കാട്ടൂർ നാരായണപിള്ള  അംഗീകാരമുദ്രയും സമ്മാനിച്ചു.മണിലാലിന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.പയ്യനൂർ കേന്ദ്രിയ വിദ്യാലത്തിലെ മുൻ പ്രിൻസിപ്പൾ ഡോ.റാണിയാണ് മണിലാലിൻ്റെ ഭാര്യ.സോഫ്റ്റ്‌വേർ എൻജിനീയറായ കാഞ്ചനയാണ് ഏക മകൾ.

മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ അംഗമായ  മണിലാൽ ശബരിമല ലോക റിക്കോർഡിൽ ഇടം പിടിച്ചതിന്റെ  രണ്ടാം  വാർഷികം ആഘോഷിക്കുവാൻ  പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നതിന് ഒരുങ്ങുകയാണ്  മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ തിരുവനന്തപുരം ചാപ്റ്റര്‍.

Post a Comment

0 Comments