എടത്വാ : തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ റവ. തോമസ് നോർട്ടൻ പ്രതിഭാ പുരസ്ക്കാരത്തിന് ജോസ്മി അന്ന വർഗ്ഗീസ് അർഹയായി. 5000.00 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂൺ 11ന് രാവിലെ 9.30ന് സമ്മാനിക്കും.ജനറൽ കൺവീനർ മാത്യൂസ് പ്രദീപ് ജോസഫ് അധ്യക്ഷത വഹിക്കും. പ്രസിഡന്റ് റവ മാത്യൂ പി. ജോർജ് ഉദ്ഘാടനം ചെയ്യും.എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് പുരസ്ക്കാരം സമ്മാനിക്കും. ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ മികച്ച നിലവാരത്തോടെ വിജയികളായവർക്കുള്ള ഉപഹാരം പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു സമ്മാനിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു.
ബാഡ്മിന്റൺ പരിശീലന കളരിയ്ക്ക് നേത്യത്വം നല്കിയ ഷിൻസ് ജോ ഷാജി, ജേക്കബ് കെ ഈപ്പൻ, നോയൽ ജോൺ വർഗ്ഗീസ് ,റിൻന്റോ ഐസക് കുരുവിള എന്നിവരെ സ്കൂൾ ഉപദേശക സമിതി അംഗങ്ങളായ ജേക്കബ് ചെറിയാൻ,സജി ഏബ്രഹാം എന്നിവർ ചേർന്ന് ആദരിക്കും. വണ്ടർ ബീറ്റ്സ് പ്രി പ്രൈമറി നേഴ്സറി സ്കൂളായ വണ്ടർ ബീറ്റീസിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികൾക്ക് ഉള്ള കിറ്റ് വി.പി സുജീന്ദ്ര ബാബു സമ്മാനിക്കും. ട്രഷറർ എബി മാത്യൂ ,അഡ്വ.ഐസക്ക് രാജു,ജിബി ഈപ്പൻ എന്നിവർ സന്ദേശം നല്‍കും.പൂർവ്വ വിദ്യാർത്ഥിയായ വളവുങ്കൽ മാത്യു വി ജോർജ്ജ് ആണ് ക്യാഷ് അവാര്‍ഡ് സ്പോൺസർ ചെയ്തത്.
0 Comments