എടത്വ :കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ വെള്ളപൊക്ക ദുരിത ബാധിത മേഖലകളിൽ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ജൂൺ 13ന് വെള്ളിയാഴ്ച 10.30ന് എടത്വയിൽ തുടക്കമാകും.
കുട്ടനാടിൻ്റെയും സമീപ പ്രദേശങ്ങളിലുമായി വിവിധ ക്ളബുകളിലൂടെ 12.6 ലക്ഷം രൂപയുടെ കിറ്റുകളാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. എടത്വയിലെ വിതരണോദ്ഘാടനം സോൺ ചെയർമാൻ ഇലക്ട് ജൂണി കുതിരവട്ടം നിർവഹിക്കും.പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിക്കും. റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ അറിയിച്ചു.
ലയൺസ് ക്ലബ്സ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് 318ബി ഗവർണർ ആർ വെങ്കിടാചലം നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ സഹായം അനുവദിച്ചത്.ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം, അഡ്മിനിസ്‌ട്രേറ്റര്‍ പിസി ചാക്കോ,റീജിയൺ ചെയർമാൻ ഇലക്ട് സുരേഷ് ബാബു,ഇ.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യം,വസ്ത്രങ്ങള്‍ എന്നിവ അടങ്ങിയ കിറ്റുകൾ വിവിധ ക്ലബുകളിൽ എത്തിച്ചത്.
എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് നടന്ന ആലോചന യോഗം ഓവർസീസ് കോർഡിനേറ്റർ ഡിജോ ജോസഫ് പഴയമഠം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് മോഡി കന്നേൽ, സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, അഡ്മിനിസ്‌ട്രേറ്റര്‍ ബിനോയി കളത്തൂർ, സോഷ്യൽ സർവീസ് കൺവീനർ വിൽസൺ ജോസഫ് കടുമത്തിൽ, വുമൺസ് ഫോറം കൺവീനർ ഷേർലി അനിൽ, കെ ജയചന്ദ്രന്‍, എന്നിവർ പ്രസംഗിച്ചു.
ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ വിവിധ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധ ജലം വിതരണം ചെയ്തിരുന്നു. "വിശപ്പ് രഹിത പദ്ധതി" 471 ദിവസം പിന്നിട്ടതായി ഭാരവാഹികൾ അറിയിച്ചു.
0 Comments